nayanthara-vignesh

ഫാദേഴ്സ് ഡേ ദിനത്തില്‍ സോഷ്യല്‍മീഡിയയില്‍ പോസ്റ്റുകളുടെ ബഹളമായിരുന്നു. താരങ്ങളും രാഷ്ട്രീയപ്രവര്‍ത്തകരുമുള്‍പ്പടെ അച്ഛനൊപ്പമുള്ള അനുഭവങ്ങളും ഓര്‍മകളും പങ്കുവച്ചു. തെന്നിന്ത്യന്‍ താര ദമ്പതികളായ വിഘ്നേഷ് –നയന്‍താര ദമ്പതികളുടെ സോഷ്യല്‍മീഡിയ പോസ്റ്റുകള്‍ എപ്പോഴും വൈറലാണ്. ഫാദേഴ്സ് ഡേ ദിനത്തില്‍ നയന്‍താര പങ്കുവച്ച പോസ്റ്റും ഏറെ ശ്രദ്ധിക്കപ്പെട്ടു.

ഈ ലോകത്തിലെ ഏറ്റവും മികച്ച അപ്പായ്ക്ക് ആശംസകള്‍ എന്നാണ് നയന്‍സ് കുറിച്ചത്. ഞങ്ങളുടെ ലോകം നിങ്ങളാണ്, നിങ്ങളെ ചുറ്റിപ്പറ്റിയാണ് ഞങ്ങളുടെ ജീവിതവും സര്‍വവും. നിങ്ങളെപ്പോലെയൊരു അപ്പായെ കിട്ടിയ ഞങ്ങള്‍ അനുഗ്രഹീതരാണെന്നും ഉയിരിനും ഉലകത്തിനുമൊപ്പമുള്ള വിഘ്നേഷിന്റെ വിഡിയോ പങ്കുവച്ച് നയന്‍സ് പറയുന്നു. ഉയിരിനെയും ഉലകത്തിനെയും ഇരുകയ്യിലുമെടുത്ത് നടക്കുന്നതും, കളിക്കുന്നതും പൂജാമുറിയില്‍ നിന്നുള്ള ദൃശ്യങ്ങളു‍ള്‍പ്പെടെയുള്ള വിഡിയോ ആണ് നയന്‍താര ഫാദേഴ്സ് ഡേയില്‍ പങ്കുവച്ചത്.

കുഞ്ഞുങ്ങള്‍ക്കൊപ്പം നേരത്തേ നടത്തിയ യാത്രയുടേതുള്‍പ്പെടെയുള്ള ക്ലിപ്പുകള്‍  ചേര്‍ത്താണ് വിഡിയോ തയ്യാറാക്കിയിരിക്കുന്നത്. എന്റെ ജീവിതത്തിലെ എല്ലാ സന്തോഷങ്ങള്‍ക്കും കാരണം ഈ രണ്ടു കുട്ടികളാണ്, ഞാന്‍ അവരെ അങ്ങേയറ്റം സ്നേഹിക്കുന്നു എന്നാണ് വിഡിയോയ്ക്ക് താഴെ വിഘ്നേഷ് കുറിച്ചിരിക്കുന്നത്. 

Nayanthara instagram post on Fathers day:

There was a lot of posts on social media on Father's Day. All shared experiences and memories with their father, including stars and politicians. South Indian star couple Vignesh-Nayanthara's social media posts are always viral. Nayanthara's post on Father's Day also got a lot of attention.