raveendran-amma

അഭിനേതാക്കളുടെ സംഘടനയായ അമ്മയില്‍ തലമുറമാറ്റം വേണമെന്ന് ആജീവനാന്ത അംഗം രവീന്ദ്രന്‍. മോഹന്‍ലാലിനൊപ്പം പൃഥ്വിരാജും ഫഹദ് ഫാസിലും ദുല്‍ഖര്‍ സല്‍മാനും അടക്കമുള്ള പുതിയ നിര തലപ്പത്ത് വരേണ്ടത് സംഘടനയുടെ നിലനില്‍പിന് അനിവാര്യമാണെന്ന് രവീന്ദ്രന്‍ മനോരമ ന്യൂസിനോട് പറഞ്ഞു. ഒരു ഇടവേളയ്ക്കുശേഷം അഭിനയിക്കുന്ന ഡിഎന്‍എ എന്ന ചിത്രത്തിന്‍റെ പ്രചാരണാര്‍ഥമാണ് രവീന്ദ്രന്‍  മനോരമ ന്യൂസിനോട് സംസാരിച്ചത്.

 

30ന് അമ്മ ജനറല്‍ ബോഡിയും തെരഞ്ഞെടുപ്പും നടക്കാനിരിക്കെ ഇടവേള ബാബു ജനറല്‍ സ്ഥാനമൊഴിയുന്നത്  സംഘടനയ്ക്ക് വലിയ നഷ്ടമാണെന്ന് പറയുകയാണ് ആജീവനാന്ത അംഗം രവീന്ദ്രന്‍.  ഇടവേള ബാബുവിന്‍റെ അഭാവം അമ്മ വ്യക്തമായി അറിയും. മോഹന്‍ലാല്‍ സംഘടനയുടെ അനിഷേധ്യ നേതാവാണ്.

സംഘടന നിരവധി പ്രശ്നങ്ങളിലൂടെ കടന്നുപോകുന്ന സമയമാണ്. അമ്മയില്‍ തലമുറമാറ്റം അമ്മയില്‍ അനിവാര്യമാണ്. പൃഥ്വിരാജും കുഞ്ചാക്കോ ബോബനും ആസിഫലയും ഫഹദും ദുല്‍ഖറും ടൊവീനോയും അടക്കം നേതൃനിരയില്‍ എത്തണം.

30ന് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് സിദ്ദിഖും കുക്കു പരമേശ്വരനും ജയന്‍ ചേര്‍ത്തലയുമാണ് മല്‍സരരംഗത്തുള്ളത്.  അടുത്ത ഭരണസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പ് ചിത്രം വ്യക്തമായിരിക്കെ ഇനിയുള്ള കാലയളവിലെങ്കിലും വലിയ മാറ്റം സംഘടനയില്‍ വേണ്ടതുണ്ടെന്നാണ് രവീന്ദ്രന്‍റെ പക്ഷം.

ENGLISH SUMMARY:

Prithviraj, Fahadh Faasil and Dulquer Salmaan should come along with Mohanlal at the helm says Ravindran.