തെന്നിന്ത്യന്‍ താരം അജിത്തിന് വാഹനങ്ങളോടും യാത്രകളോടുമുള്ള കമ്പം സിനിമാ മേഖലയില്‍ സുപരിചിതമാണ്. ഒരു വര്‍ഷത്തില്‍ അഭിനയിക്കുന്നതിനെക്കാളധികം ദിവസവും താരം യാത്രകള്‍ക്കായാണ് ചിലവഴിക്കാണ്. വിടാമുയര്‍ച്ചിയാണ് അജിത്ത് നിലവില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന ചിത്രം.
അസര്‍ബൈജാനില്‍സ നടക്കുന്ന ഷൂട്ടിനായി താരം കഴിഞ്ഞ ദിവസം ചെന്നൈയില്‍ നിന്നും വിമാനം കയറിയിരുന്നു. ചിത്രത്തിന്‍റെ ഫൈനല്‍ ഷെഡ്യൂളാണ് അസര്‍ബൈജാനില്‍ ഷൂട്ട് ചെയ്യേണ്ടത്. ഇപ്പോഴിതാ ദുബായില്‍ റേസിങ് കാറില്‍ ടെസ്റ്റ് ഡ്രൈവ് നടത്തുന്ന അജിത്തിന്‍റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. എഫ്ഐഎ ലൈസന്‍സ്ഡ് ട്രാക്കിലാണ് തലയുടെ റേസിങ്. ജൂണ്‍ 22ന് താരം ദുബായ് വിട്ടെന്നും അസര്‍ബൈജാനിലേക്ക് തിരിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.
അടുത്ത 45 ദിവസത്തിനുള്ളില്‍ ഷൂട്ട് തീര്‍ക്കാനാണ് അണിയറപ്രവര്‍ത്തകര്‍ ലക്ഷ്യമിടുന്നത്. മഗിഴ് തിരുമേനിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തൃഷ, അര്‍ജുന്‍, ആരവ്, രാഗിന കസാന്‍ഡ്ര എന്നിവരാണ് പ്രധാനവേഷത്തിലെത്തുന്നത്. ഈ വര്‍ഷം ദീപാവലിക്ക് റിലീസ് ചെയ്യും.
2010ല്‍ അജിത്ത് എംആര്‍എഫ് റേസിങ് സീരിസില്‍ പങ്കെടുത്തിരുന്നു. മുംബൈ, ചെന്നൈ, ഡല്‍ഹി, ജര്‍മനി, മലേഷ്യ എന്നിവടങ്ങളിലെ സര്‍ക്യൂട്ടുകളില്‍ അദ്ദേഹം മല്‍സരിച്ചിട്ടുണ്ട്. ഫോര്‍മുല 2 ചാമ്പ്യന്‍ഷിപ്പില്‍ അര്‍മാന്‍ ഇബ്രാഹിം, പാര്‍ഥിവ സുരേഷേരന്‍ എന്നിവര്‍ക്കൊപ്പവും അദ്ദേഹം മല്‍സരിച്ചിട്ടുണ്ട്. പങ്കാളിയായ ശാലിനി അജിത്തിന്‍റെ റേസിങ് പാഷന് എല്ലാവിധ പിന്തുണയും കൊടുക്കുന്നുണ്ട്.