ഭര്‍ത്താവ് പ്രേമിനൊപ്പം തകർപ്പൻ നൃത്തവുമായി നടി സ്വാസിക വിജയ്. പുഷ്പ 2നു വേണ്ടി ദേവി ശ്രീപ്രസാദ് ഈണമൊരുക്കിയ സൂപ്പർഹിറ്റ് പാട്ടിനൊപ്പമാണ് ഇരുവരും ചുവടുവയ്ക്കുന്നത്. സ്വാസികയുടെ ചുവടുകളോടെയാണ് വിഡിയോ ആരംഭിക്കുന്നത്. പിന്നീട് പ്രേമും നൃത്തം ചെയ്തുകൊണ്ട് സ്വാസികയ്ക്കൊപ്പം ചേരുന്നു.
സ്വാസികയുടെയും പ്രേമിന്റെയും നൃത്ത വിഡിയോ ചുരുങ്ങിയ സമയം കൊണ്ടു ശ്രദ്ധ നേടിക്കഴിഞ്ഞു. അസർബൈജാനിൽ അവധിയാഘോഷത്തിലാണ് സ്വാസികയും പ്രേമും.