siddique-son

TOPICS COVERED

ഹൃദയത്തോട് ചേര്‍ത്തായിരുന്നു സാപ്പി എന്ന റാഷിനെ എന്നും സിദ്ദീഖ് കൊണ്ടു നടന്നത്. മാനസിക വെല്ലുവിളി നേരിട്ടിരുന്ന സാപ്പിയെ ‘സ്പെഷൽ ചൈൽഡ്’ എന്നാണ് സിദ്ദീഖ് വിശേഷിപ്പിച്ചിരുന്നത്. കുടുംബത്തിലെ എല്ലാ വിശേഷങ്ങളിലും സിദ്ദീഖ് മുന്‍നിരയില്‍ നിര്‍ത്തുന്നത് സാപ്പിയെയായിരുന്നു. എല്ലാ ചടങ്ങുകളിലും നിറസാന്നിധ്യമായിരുന്നു സാപ്പി. സിദ്ദിഖിന്റെ വീട്ടിൽ ആരെത്തിയാലും ആദ്യം ഓടിയെത്തുന്നതും സാപ്പിയായിരുന്നു.

siddique-son-image

വീട്ടിലെ മൂത്ത കുട്ടി സാപ്പിയായിരുന്നെങ്കിലും അനുജനും അനുജത്തിക്കും സാപ്പിയായിരുന്നു കുഞ്ഞനിയൻ. ചേട്ടന്റെ പിറന്നാളാഘോഷവേളയിൽ ഷഹീൻ ഇട്ട കുറിപ്പിൽ ‘ദിവസം ചെല്ലും തോറും പ്രായം കുറയുന്ന സാപ്പി’ എന്നാണ് പറഞ്ഞിരിക്കുന്നതു പോലും.

siddique-son-image1

സാപ്പിയെ ആരും എവിടെയും മാറ്റി നിർത്തിയില്ല. ഉപ്പയുടെ പുന്നാരക്കുട്ടിയായിരുന്നു സാപ്പി. ‍ഷഹീൻ വിവാഹം കഴിച്ചപ്പോൾ വീട്ടിലേക്കുവന്ന അമൃതയും സാപ്പിക്ക് കുഞ്ഞനുജത്തിയായി. അവർ പങ്കുവച്ച ഓരോ സന്തോഷചിത്രങ്ങളിലും ഷഹീന്റെ ഭാര്യ അമൃതയുടെ കൈ ചുറ്റിപിടിച്ചു വാത്സല്യത്തോടെ നിൽക്കുന്ന സാപ്പിയെ കാണാമായിരുന്നു. ഏതൊരു ആഘോഷം മാറ്റിവച്ചാലും സാപ്പിയുടെ പിറന്നാൾ വലിയതോതിൽ ആഘോഷിക്കുമായിരുന്നു ആ കുടുംബം. വീട്ടിലേക്ക് അടുത്തിടെ ഒരു പുതിയ കാർ വാങ്ങിയപ്പോൾ അതിന്റെ താക്കോൽ പോലും വാങ്ങിയത് സാപ്പിയായിരുന്നു. അവന്റെ സന്തോഷങ്ങളായിരുന്നു വീടിന്റെ ഐശ്വര്യം.

siddique-son-image2