മലയാളികളുടെ പ്രിയതാരമാണ് മീരാ നന്ദന്. താരത്തിന്റെ വിവാഹ വാര്‍ത്തകളാണ് കുറച്ചുനാളുകളായി സോഷ്യല്‍മീഡിയയിലെ ചര്‍ച്ചാവിഷയം. ലണ്ടനില്‍ അക്കൗണ്ടന്റായ ശ്രീജുവാണ് മീരയുടെ വരന്. ഇപ്പോഴിതാ, താരത്തിന്റെ വിവാഹത്തിനു മുന്നോടിയായുള്ള മെഹന്ദി ചടങ്ങുകള്‍ ആരംഭിച്ചിരിക്കുകയാണ്. ചടങ്ങുകളുടെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ ഇതിനോടകം വൈറലാണ്.
ആൻ അഗസ്റ്റിൻ, നസ്രിയ നസിം, ശ്രിന്ദ തുടങ്ങി മലയാളത്തിലെ നിരവധി താരങ്ങളാണ് മീരയുടെ മെഹന്ദി ചടങ്ങിനെത്തിയത്. താരങ്ങളെ കൂടാതെ, സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റുമാരായ ഉണ്ണി പി.എസ്., സജിത്ത് ആൻഡ് സുജിത്ത് എന്നിവരും ചിത്രങ്ങളിലുണ്ട്. മീരയും കൂട്ടുകാരികളും കൈകളില്‍ മെഹന്ദി അണിയുന്നതിന്റെയും ഡാന്‍സ് പരിശോധിക്കുന്നതിന്റെ വിഡിയോയും മീര തന്റെ ഇന്‍സ്റ്റാഗ്രാം പേജില്‍ പങ്കുവച്ചിട്ടുണ്ട്.
വിഡിയോയും ചിത്രങ്ങളും പുറത്തുവന്നതിനു പിന്നാലെ നിരവധിയാളുകളാണ് താരത്തിന് ആശംസകളുമായെത്തുന്നത്. കഴിഞ്ഞ വർഷം സെപ്റ്റംബർ മാസത്തിലാണ് മീര നന്ദനും ശ്രീജുവുമായുള്ള വിവാഹനിശ്ചയം നടന്നത്. വീട്ടുകാർ നിശ്ചയിച്ചുറപ്പിച്ച വിവാഹമാണ് മീരയുടേത്. മാട്രിമോണി സൈറ്റ് വഴി ഇരുവരും ആദ്യം പരിചയപ്പെട്ടെങ്കിലും, പിന്നീട് വീട്ടുകാരുടെ സാന്നിധ്യത്തിൽ വിവാഹം ഉറപ്പിക്കുകയായിരുന്നു.
അവതാരകയായി തന്റെ കരിയര്‍ തുടങ്ങിയ താരമാണ് മീരാ നന്ദന്. ദിലീപ് നായകനായ മുല്ല എന്ന മലയാള സിനിമയിലൂടെ അഭിനയത്തിലേക്ക് കടന്ന മീര പിന്നീട് നിരവധി കഥാപാത്രങ്ങളിലൂടെ മലയാളികളുടെ പ്രിയതാരമായി. മലയാളത്തെ കൂടാതെ, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും അഭിനയിച്ചു. 2017നുശേഷം ആറുവര്‍ഷത്തോളം മീര നന്ദൻ സിനിമയിൽ അഭിനയിച്ചിരുന്നില്ല. 2023ൽ വർഷം പുറത്തിറങ്ങിയ ‘എന്നാലും ന്റളിയാ’ എന്ന ചിത്രത്തിൽ അതിഥിവേഷത്തിൽ മീര പ്രത്യക്ഷപ്പെട്ടിരുന്നു.