ശങ്കര്‍– രജനികാന്ത് കൂട്ടുകെട്ടിലൊരുങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രമാണ് എന്തിരന്. ഐശ്വര്യ റായ് നായികയായ ചിത്രം ഇന്ത്യന്‍ സിനിമയിലെ എക്കാലത്തേയും വിസ്മയങ്ങളിലൊന്നാണ്. എന്നാല്‍ കമല്‍ ഹാസനെ നായകനാക്കിയായിരുന്നു ശങ്കര്‍ ആദ്യം ചിത്രം പ്ലാന്‍ ചെയ്തിരുന്നത്. പ്രീതി സിന്റയായിരുന്നു കമലിന്റെ നായികയാവേണ്ടിയിരുന്നത്.
ഇരുവരും ചേര്‍ന്ന് എന്തിരന് വേണ്ടി ഫോട്ടോ ഷൂട്ടും നടത്തിയിരുന്നു. ചിത്രത്തില്‍ നിന്നും പിന്മാറിയതിനെ പറ്റി സംസാരിക്കുകയാണ് കമല്‍. തന്റെ പ്രതിഫലം, ഡേറ്റ്, അന്നത്തെ മാര്‍ക്കറ്റ് എന്നിങ്ങനെ ഇന്‍ഡസ്ട്രി സമവാക്യങ്ങളിലെ സങ്കീര്‍ണതകള്‍ കാരണം സിനിമ ചെയ്യാന്‍ താല്പര്യമില്ലായിരുന്നുവെന്നും അതിനാലാണ് എന്തിരന് ഉപേക്ഷിച്ചതെന്നും ഒരു ഔണ്‍ലൈന്‍ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ കമല്‍ പറഞ്ഞു. എന്നാല്‍ ശങ്കര്‍ ആ ആശയം മുന്നോട്ടുകൊണ്ടു പോവുകയും അതില്‍ നിന്നും വിജയകരമായ സിനിമാറ്റിക് അനുഭവം സൃഷ്ടിക്കുകയും ചെയ്തുവെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു.
പിന്നീട് ചിത്രത്തിന് രണ്ടാം ഭാഗമൊരുക്കുന്ന സമയത്ത് വില്ലനായ പക്ഷിരാജനെ അവതരിപ്പിക്കാന്‍ തന്നെ ശങ്കര്‍ സമീപിച്ചിരുന്നുവെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു. 'എന്നാല്‍ കുറച്ചുനാള്‍ കൂടി നായകനായിരിക്കണമെന്ന് ഞാന്‍ ശങ്കറിനോട് പറഞ്ഞു. അതിനുശേഷം അക്ഷയ് കുമാര്‍ പക്ഷി രാജനെ അവതരിപ്പിച്ചു,' കമല്‍ ഹാസന് കൂട്ടിച്ചേര്‍ത്തു.