കടപ്പാട്; എക്‌സ്,നയന്‍താര

നയന്‍താര പൊതുവേ സ്വന്തം സിനിമയുടെ പ്രമോഷന്‍ പരിപാടികളില്‍ പോലും പങ്കെടുക്കാറില്ല. പലപ്പോഴും താരത്തിന്റെ അസാന്നിധ്യം ചര്‍ച്ചക്കും വിമര്‍ശനങ്ങള്‍ക്കും വഴിവക്കാറുമുണ്ട്. എന്നാല്‍ തനിക്കീ പരിപാടിയില്‍ പങ്കെടുക്കാതിരിക്കാനാവില്ലെന്ന നയന്‍താരയുടെ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നത്. 

‘നേസിപ്പായ’എന്ന തമിഴ് ചിത്രത്തിന്റെ ലോഞ്ച് ചടങ്ങിലാണ് നയന്‍താരയുടെ സാന്നിധ്യം വാര്‍ത്തയായത്.  ചിത്രത്തിന്റെ സംവിധായകന്‍ വിഷ്ണുവര്‍ധനു വേണ്ടിയാണ് താനിവിടെ വന്നതെന്ന് നയന്‍താര പിന്നീട് പറഞ്ഞു.  ‘സാധാരണയായി സിനിമാ പരിപാടികളില്‍ ഞാന്‍ പങ്കെടുക്കാറില്ല, എന്നാല്‍ വിഷ്ണുവര്‍ധനെയും അനു വര്‍ധനെയും കഴിഞ്ഞ പത്തുപതിനഞ്ചു വര്‍ഷമായി തനിക്കറിയാം, ഇതൊരു കുടുംബം പോലെയാണെനിക്ക്, ഇവിടെ വരാതിരിക്കാനാവില്ല’ ഇതായിരുന്നു താരത്തിന്റെ വാക്കുകള്‍.

നയന്‍താര അഭിനയിച്ച ബില്ല, ആരംഭം തുടങ്ങിയ സിനിമകളിലെ നായികയായിരുന്നു നയന്‍താര. 9 വർഷങ്ങൾക്ക് ശേഷം വിഷ്ണുവർധൻ സംവിധാനം ചെയ്യുന്ന തമിഴ് സിനിമയാണ് നേസിപ്പായ. ആകാശ് മുരളിയും അദിതി ശങ്കറുമാണ് പ്രധാനവേഷങ്ങളിലെത്തുന്നത്. നടൻ അഥർവയുടെ സഹോദരനാണ് ആകാശ്.  അഡ്വഞ്ചര്‍ ലൗസ്റ്റോറിയാണ് ചിത്രം പറയുന്നത്. 

യുവൻ ശങ്കർ രാജ ഈ ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നു, വിഷ്ണുവർധനും നീലൻ ശേഖറും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. 

Nayanthara participated in a film launch program:

Nayanthara generally does not even participate in the promotional events of her own film. Often the star's absence leads to discussion and criticism. But now she participating in a film launch program and she explain why she there.