ബോക്‌സോഫീസ് റെക്കോഡുകള്‍ തിരുത്തിവിജയത്തേരോട്ടം നടത്തുകയാണ് നാഗ് അശ്വിന്‍-പ്രഭാസ് ടീമിന്റെ 'കല്‍ക്കി 2898 എ.ഡി'. 'കല്‍ക്കി’ തിയറ്ററുകളില്‍ വന്‍ വിജയം നേടുമ്പോള്‍ കയ്യടി നേടുന്ന ഒരു മലയാളി താരമുണ്ട്. പ്രേക്ഷകരുടെ പ്രിയപ്പെട്ട അന്ന ബെന്‍. ചിത്രത്തില്‍ കൈറ എന്ന കഥാപാത്രമായിട്ടാണ് താരം എത്തിയത്. അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ, പ്രഭാസ്, കമൽഹാസൻ, ശോഭന തുടങ്ങി വമ്പൻ താരനിരയുള്ള ചിത്രത്തില്‍ വന്‍ സ്വീകാര്യതയാണ് അന്ന ബെന്‍ സ്വന്തമാക്കിയിരിക്കുന്നത്. ചിത്രത്തിന്‍റെ ഷൂട്ടിനിടെ കാല്‍ ഉളുക്കിയെന്നും . ഡ്യൂപ്പില്ലാതെയാണു ഫൈറ്റ് സീൻ ചെയ്തതെന്നും ഓരോ ഷോട്ട് കഴിയുമ്പോഴും ചതവും മുറിവുമൊക്കെ പറ്റുയെന്നും താരം പറയുന്നു. പല ഷെഡ്യൂളുകളായിട്ടായിരുന്നു ചിത്രീകരണം എന്നതിനാല്‍ തന്നെ ഷൂട്ടിങ് പൂർത്തിയാകാൻ രണ്ടു വർഷമെടുത്തതായും താരം പറയുന്നു.
അതേ സമയം സിനിമ റിലീസ് ചെയ്ത് നാലു ദിവസം പിന്നിടുമ്പോൾ 500 കോടിയും മറികടന്ന് ചിത്രം തേരോട്ടം തുടരുകയാണ് എന്നാണ് റിപ്പോർട്ടുകൾ. മൂന്നാം ദിവസം 415 കോടി കൽക്കി സ്വന്തമാക്കിയതായി ചിത്രത്തിന്റെ നിർമ്മാതാക്കളായ വൈജയന്തി മൂവീസ് ഔദ്യോഗികമായി അറിയിച്ചിരുന്നു.