കഴിഞ്ഞ ദിവസമാണ് ചലച്ചിത്ര നടിയും റേഡിയോ ജോക്കിയുമായ മീര നന്ദന് വിവാഹിതയായത്. ലണ്ടനില്‍ അക്കൗണ്ടന്റായ ശ്രീജുവാണ് വരന്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം. എന്നാല്‍ വിവാഹത്തിന് പിന്നാലെ വ്യാപക സൈബര്‍ ആക്രമണമാണ് മീര നന്ദന് എതിരെ നടക്കുന്നത്. ഇരുവരുടെയും വിവാഹ ചിത്രങ്ങളെ ബോഡി ഷെയ്മിങ് നടത്തിയും പരിഹസിച്ചുമാണ് സൈബര്‍ അറ്റാക്ക്. ഇതിനെതിരെ സൈബറിടത്ത് വ്യാപക വിമര്‍ശനം ഉയരുന്നുണ്ട്. അന്യന്റെ സ്വകാര്യ ജീവിതത്തിലേക്ക് ഇടിച്ചു കയറി ഏറ്റവും മോശം വൃത്തികേട് പറയുന്നത് ഇത്തരക്കാരുടെ ഹോബിയാണെന്നും കൊലപാതകത്തിനോളം പോന്നൊരു ക്രൈമാണ് ഇവര്‍ ചെയ്യുന്നതെന്നും സമൂഹമാധ്യമത്തിലെ കുറിപ്പിലൂടെ വിമര്‍ശനം ഉയരുന്നു.
കുറിപ്പ്
സിനിമാ നടി മീരാ നന്ദന്റെ ചെക്കനെ കണ്ടാൽ എന്തോ കുഴപ്പമുണ്ടെന്ന് തോന്നും, എന്താ അയാളുടെ മൂക്ക് ഇങ്ങനെ തുടങ്ങി ബോഡി ഷെയ്മിങിന്റെ എക്സ്ട്രീം വേര്‍ഷനാണ് വിദ്യാസമ്പന്നരായ മലയാളി നിയന്ത്രിക്കുന്ന സോഷ്യൽ മീഡിയയിൽ നടന്നു കൊണ്ടിരിക്കുന്നത്.മനുഷ്യന്റെ നിറവും വർഗ്ഗവും വർണ്ണവും വേഷവും പറഞ്ഞ് ഇകഴ്ത്തി കാണിക്കുന്നത് കൊലപാതകത്തിനോളം പോന്നൊരു ക്രൈമാണെന്ന് ഈ കൂട്ടത്തിന് അറിയായാഞ്ഞിട്ടൊന്നുമല്ല അന്യന്റെ സ്വകാര്യ ജീവിതത്തിലേക്ക് ഇടിച്ചു കയറി ഏറ്റവും മോശം വൃത്തികേട് പറയുന്നത് ഇത്തരക്കാരുടെ ഹോബിയാണ്. പ്രിയപ്പെട്ട മീരാ നിങ്ങൾ ഇവർക്കെതിരെ നിയമനടപടി സ്വീകരിക്കണം ഒരാളെങ്കില്‍ ഒരാൾ ഈ വംശവെറിയുടെ പേരിൽ പോലീസ് സ്റ്റേഷൻ കയറട്ടെ.