susmitha-sen

അടുത്തിടെ നടി സുഷ്മിത സെന്‍ തന്‍റെ ഇന്‍സ്റ്റഗ്രാം ബയോയില്‍ എഴുതിയ ഒരു വരി ആരാധകരില്‍ വലിയ കൗതുകമുണര്‍ത്തിയിരുന്നു. 'Second DOB: 27/02/2023' (രണ്ടാം ജനനതീയ്യതി: 27/02/2023) എന്നായിരുന്നു അത്. ഈ തിരുത്തിനെക്കുറിച്ച് താരം തന്നെ രംഗത്ത് വന്നിരിക്കുകയാണ് ഇപ്പോള്‍. തനിക്ക് ഹൃദയാഘാതം വന്ന തീയ്യതി ആണ് 27/02/2023 എന്നാണ് താരം വെളിപ്പെടുത്തിയത്. ഈ ദിവസത്തെ തന്‍റെ രണ്ടാം ജന്മദിനമായാണ് കാണുന്നതെന്നും സുഷ്മിത വ്യക്തമാക്കി. 

ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തി താരം തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ ഒരു വീഡിയോ പങ്കുവെച്ചിരുന്നു. നാഷ്ണല്‍ ഡോക്ടേഴ്സ് ഡേയിലാണ് സുഷ്മിതയുടെ വെളിപ്പെടുത്തല്‍. തന്‍റെ ജീവന്‍ രക്ഷിച്ച് ഡോക്ടര്‍മാര്‍ക്ക് താരം നന്ദിയും പറയുന്നുണ്ട്.

'1975 നവംബര്‍ 19ന് എന്‍റെ മാതാപിതാക്കള്‍ എനിക്ക് ജന്മം നല്‍കി. പക്ഷേ, 2023 ഫെബ്രുവരി 27ന് ഞാന്‍ വീണ്ടും ജനിച്ചു. ഇത്തവണ എന്‍റെ ഡോക്ടര്‌മാര്‍ക്ക് നന്ദി. ഒരു വലിയ ഹൃദയാഘാതം എന്‍റെ ജീവിതത്തെ എന്നില്‍ നിന്ന് ഏതാണ്ട് അകറ്റി. അവരില്‍ നിന്ന് എനിക്ക് ലഭിച്ച കരുതലും ശക്തിയും കാരണം എനിക്കെന്‍റെ ജീവിത്തില്‍ രണ്ടാം അവസരം ലഭിച്ചു'; സുഷ്മിതയുടെ വാക്കുകള്‍.

നിങ്ങളുടെ ഹൃദയത്തെ സന്തോഷത്തോടെയും ധൈര്യത്തോടെയും നിലനിർത്തുക, നിങ്ങൾക്ക് ഏറ്റവും ആവശ്യമുള്ളപ്പോൾ അത് നിങ്ങളോടൊപ്പം നിൽക്കും" (എന്‍റെ പിതാവ് സുബീർ സെന്നിന്‍റെ വിവേകപൂർണ്ണമായ വാക്കുകൾ) എന്നായിരുന്നു താരത്തിന്‍റെ പോസ്റ്റ്. 

ENGLISH SUMMARY:

Sushmita Sen revealed about her heart attack