manju-warrier-bike-riding

Imge Courtesy: facebook/theManjuWarrier

TOPICS COVERED

മാസങ്ങള്‍ക്ക് മുന്‍പാണ് മഞ്ജു വാര്യര്‍ ബി.എം.ഡബ്ല്യു ബൈക്ക് സ്വന്തമാക്കുന്നത്. ഇപ്പോഴിതാ ലേറ്റസ്റ്റ് റൈഡിന്റെ ചിത്രങ്ങളുമായി സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുകയാണ് മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാര്‍. ബൈക്കുമായി ചെളിയില്‍ പുരണ്ടു നില്‍ക്കുന്ന ചിത്രങ്ങളാണ് താരം പങ്കുവച്ചത്.  'വീഴുന്നു, ചെളിയില്‍ പുരളുന്നു, പഠിച്ചുകൊണ്ടേയിരിക്കുന്നു' എന്നാണ് ചിത്രങ്ങള്‍ക്ക് ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്. റൈഡിന് കമ്പനി നല്‍കിയ സുഹൃത്ത് ബിനീഷ് ചന്ദ്രയ്ക്ക് നന്ദി പറയാനും മഞ്ജു മറന്നില്ല.

അന്ന ബെന്‍, ഗീതു മോഹന്‍ദാസ്, ശോഭിത ധുലിപാല, റിമ കല്ലിങ്കല്‍, ശിവദ തുടങ്ങി നിരവധി സെലിബ്രിറ്റികളാണ് ചിത്രങ്ങള്‍ക്ക് താഴെ ലൈക്കും കമന്റുമായി എത്തിയിരിക്കുന്നത്.

ഏകദേശം 23 ലക്ഷം രൂപയ്ക്ക് മുകളില്‍ വില വരുന്ന ബി.എം.ഡബ്ല്യുവിന്റെ സൂപ്പര്‍ ബൈക്കായ ആര്‍ 1250 ജി.എസാണ് മഞ്ജുവിനുള്ളത്. തമിഴ് സൂപ്പര്‍ സ്റ്റാര്‍ അജിത്തിനൊപ്പമുള്ള യാത്രയാണ് ബൈക്ക് സ്വന്തമാക്കാനും ടൂ വീലര്‍ ലൈസന്‍സ് എടുക്കാനുമുള്ള പ്രചോദനമെന്നും മഞ്ജു നേരത്തെ പറഞ്ഞിട്ടുണ്ട്. ബി.എം.ഡബ്ല്യുവിന്റെ ബൈക്ക് നിരയിലെ ഏറ്റവും പ്രശസ്തമായ മോഡലുകളിലൊന്നാണ് അഡ്വഞ്ചര്‍ ബൈക്കായ ആര്‍ 1250 ജി.എസ്. 1254 സി.സി. ട്വിന്‍ സിലിണ്ടര്‍ ബോക്സര്‍ എന്‍ജിനാണ് ഈ വാഹനത്തിന് കരുത്തേകുന്നത്.

ENGLISH SUMMARY:

Manju Warrier about her new ride