shalini-ajith-viral-post

മലയാളികളുടെ പ്രിയതാരമാണ് ശാലിനി. ഇപ്പോഴിതാ, ആശുപത്രിയില്‍ നിന്നുള്ള ശാലിനിയുടെയും അജിത്തിന്‍റെയും ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാവുകയാണ്. ചില ആരോഗ്യ പ്രശ്നങ്ങള്‍ കാരണം ശാലിനിക്ക് ഉടന്‍ ഒരു സര്‍ജറി ആവശ്യമാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. എന്നാല്‍ എന്താണ് ശാലിനിക്ക് സംഭവിച്ചത് എന്ന് വ്യക്തമല്ല. 

ആശുപത്രിയില്‍ ശാലിനി ഇരിക്കുന്നതും അജിത്ത് അടുത്തിരുന്ന് ആശ്വസിപ്പിക്കുന്നതുമാണ് ചിത്രം. പോസ്റ്റ് വന്ന് നിമിഷങ്ങള്‍ക്കകം തന്നെ ആരാധകര്‍ ചിത്രം ഏറ്റെടുത്തു. നിരവധിയാളുകളാണ് ശാലിനിയുടെ സുഖ വിവരം അന്വേഷിച്ച് കമന്‍റുമായെത്തുന്നത്.

അസർബൈജാനിൽ അവസാന ഘട്ട  ഷൂട്ടിലായിരുന്നതിനാല്‍ സര്‍ജറി സമയത്ത് അജിത്ത് ഒപ്പമുണ്ടായിരുന്നില്ല.  എന്നാല്‍ സര്‍ജറിക്കാവശ്യമായ എല്ലാ സൗകര്യങ്ങളും ചെയ്താണ് താരം ഷൂട്ടിന് പോയതെന്നുമാണ് വിവരം. ഡോക്ടറുമായി വിഡിയോ കോളിൽ സംസാരിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു ഓപ്പറേഷൻ. 

ഷൂട്ട് തീർത്ത് അജിത്ത് ചെന്നൈയിലേക്ക് ഉടന്‍ തന്നെ തിരികെയെത്തിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.  സ്വകാര്യ വിഷയങ്ങളെക്കുറിച്ച് അജിത്ത് എവിടെയും സംസാരിക്കാറില്ല. സോഷ്യല്‍മീഡിയയില്‍ അത്ര സജീവമല്ലാത്ത താരങ്ങളാണ് അജിത്തും ശാലിനിയും. ഷൂട്ടിങ് പൂര്‍ത്തിയാക്കി തിരിച്ചെത്തിയതിന് ശേഷമുള്ള ഫോട്ടോയാണ് വൈറലാവുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ENGLISH SUMMARY:

Shalini's photo from hospital goes viral on social media