tabu-ajay-devgon

TOPICS COVERED

ബോളിവുഡിലെ ഒരു ഹിറ്റ് കോമ്പോയാണ് അജയ് ദേവ്​ഗണും തബുവും. ഒരുമിച്ച് നിരവധി സിനിമകളില്‍ അഭിനയിച്ചതിന് പുറമേ ഇരുവരുടേയും സുഹൃത്ത്ബന്ധവും ബോളിവുഡില്‍ പോപ്പുലറാണ്. അജയ് ദേവ്​ഗണിനൊപ്പമുള്ള സൗഹൃദത്തെ പറ്റി സംസാരിക്കുകയാണ് തബു. താന്‍ സംവിധാകരുമായോ നിര്‍മാതാക്കളുമായോ പ്രശ്​നമുണ്ടാവുമ്പോള്‍ അവര്‍ അജയ് ദേവ്​ഗണിനെയാണ് വിളിക്കാറുള്ളതെന്നും അദ്ദേഹം തന്നോട് സംസാരിക്കുമെന്നും തബു പറഞ്ഞു. തങ്ങള്‍ തമ്മില്‍ രസകരമായ ബന്ധമാണുള്ളതെന്നും ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ തബു പറഞ്ഞു. 

'നിരുപാധികമായുള്ള സുഹൃത്​ബന്ധമാണ് ഞങ്ങളുടേത്. പ്രൊഫഷണലി പരസ്​പരം പിന്തുണയ്ക്കുന്നത് ഒരു വലിയ കാര്യമാണ്. പരസ്​പരം ദ്രോഹിക്കുന്നതിനെ പറ്റി ഞങ്ങള്‍ക്ക് ചിന്തിക്കാന്‍ പോലമാവില്ല. ഞങ്ങള്‍ പരസ്​പരം സംരക്ഷിക്കുന്നു. 

വര്‍ക്ക് ചെയ്യുന്ന സിനിമകളുടെ നിര്‍മ്മാതാക്കളോ സംവിധായകരോ ഞാനുമായി എന്തെങ്കിലും പ്രശ്​നമുണ്ടാവുമ്പോള്‍ അവരുടെ രക്ഷക്കായി അജയ്​യെ വിളിച്ച സംഭവങ്ങളുണ്ടായിട്ടുണ്ട്. ഞാന്‍ ഷൂട്ടിനും പ്രൊമോഷനുമൊന്നും വരുന്നില്ലെന്നും വിളിച്ച് സംസാരിക്കണമെന്നും അവര്‍ അജയ്​യോട് പറയും. എന്നിരുന്നാലും എന്‍റെ തീരുമാനങ്ങള്‍ക്കെതിരെ അജയ് നില്‍ക്കാറില്ല, അതിന് അദ്ദേഹത്തോട് വളരെ ബഹുമാനമുണ്ട്. എന്നെ സ്വാധീനിക്കാനും ശ്രമിക്കാറില്ല. അജയ് എനിക്ക് ആവശ്യമായ സ്പേസ് നല്‍കും. ഞാനും അജയ്​യും തമ്മില്‍ വളരെ രസകരമായ ഒരു ബന്ധമാണുള്ളത്. ഞങ്ങള്‍ രണ്ടുപേരും വ്യത്യസ്​തരാണ്. അതുതന്നെയാണ് ഞങ്ങളുടെ ബന്ധത്തെ രസകരമാക്കുന്നതും,' തബു പറഞ്ഞു. 

ENGLISH SUMMARY:

Tabu talks about her friendship with Ajay Devgn