meera-nandan

അടുത്തിടെ വിവാഹിതയായ നടി മീര നന്ദന് നിരവധി സൈബര്‍ ആക്രമണങ്ങള്‍ നേരിടേണ്ടി വന്നിരുന്നു. എന്നാല്‍ ഇപ്പോഴിതാ പരിഹസിച്ചവര്‍ക്ക് മറുപടിയെന്നോണം പോസ്റ്റുമായി എത്തിയിരിക്കുകയാണ് താരം. തന്‍റെ പങ്കാളിക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് 'മുറുക്കിപ്പിടിക്കും ഇനി അങ്ങോട്ട്' എന്ന തലക്കെട്ടോടെയാണ് താരം പോസ്റ്റ് പങ്കുവെച്ചത്. 

meera-3

പോസ്റ്റിന് കീഴില്‍ വിവാഹ ആശംസകള്‍ നേര്‍ന്ന് നിരവധി പേര്‍ എത്തിയിരുന്നു. ഇതൊടൊപ്പം നല്ല മറുപടിയെന്നും കമന്‍റുകളുണ്ട്. എന്നാല്‍ ഇപ്പോഴും മീരയെയും ഭര്‍ത്താവ് ശ്രീജുവിനെയും പരിഹസിക്കുന്ന കമന്‍റുകളുമുണ്ട്. 

meera-nandan-1

വിവാഹത്തിന് പിന്നാലെ താരത്തിന്‍റെ ഭര്‍ത്താവിന്‍റെ സൗന്ദര്യം അളന്നുകൊണ്ടായിരുന്നു സൈബര്‍ ആക്രമണത്തിന്‍റെ തുടക്കം. ഇരുവരും തമ്മില്‍ ചേര്‍ച്ചയില്ലെന്നും പണമാണ് വിവാഹത്തിന് ആധാരമെന്നുമെല്ലാം പറഞ്ഞ് നിരവധി ആളുകളാണ് സൈബര്‍ ആക്രമണം നടത്തുന്നത്. എന്നാല്‍ ഇതിനെതിരെ പ്രതികരിച്ചും നിരവധി പേര്‍ രംഗത്തുവന്നിരുന്നു.

കഴിഞ്ഞ ജൂണ്‍ 29നാണ് മീര നന്ദന്‍ വിവാഹിതയായത്. ലണ്ടനില്‍ അക്കൗണ്ടന്‍റായ ശ്രീജുവാണ് മീരയുടെ വരന്‍. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം നടന്നത്. വീട്ടുകാർ നിശ്ചയിച്ചുറപ്പിച്ച വിവാഹമാണ് മീരയുടേത്. മാട്രിമോണി സൈറ്റ് വഴി പരിചയപ്പെട്ട ഇരുവരും പിന്നീട് വീട്ടുകാരുടെ ആശിര്‍വാദത്തോടെ വിവാഹം കഴിക്കുകയായിരുന്നു.

അവതാരകയായാണ് മീര മലയാളത്തില്‍ കരിയര്‍ തുടങ്ങിയത്. 'മുല്ല' എന്ന ചിത്രത്തിലൂടെ സിനിമയിലും സജീവമായി. വാല്‍മീകി എന്ന ചിത്രത്തിലൂടെ തമിഴിലും ജയ് ബോലോ തെലങ്കാന എന്ന ചിത്രത്തിലൂടെ തെലുങ്കിലും, കന്നഡയിലും താരം അഭിനയിച്ചു.

meera-4
ENGLISH SUMMARY:

Meera Nandan responds to cyber attacks