nazriya-nazim-dance-practice-new

TOPICS COVERED

'ചിങ്ങ മാസം' പാട്ടിന് വൈബ് ചെയ്യുന്ന നസ്രിയയുടെ വീഡിയോ സോഷ്യല്‍ ലോകത്ത് വൈറല്‍. നടി മീര നന്ദന്‍റെ വിവാഹത്തോട് അനുബന്ധിച്ച് നസ്രിയയും സംഘവും നടത്തുന്ന ന‍ൃത്ത പരിശീലനത്തിന്‍റെ വീഡിയോ ആണ് സോഷ്യല്‍ ലോകം ഏറ്റെടുത്തിരിക്കുന്നത്. റയാന്‍ എബ്രാഹാമാണ് സംഘത്തെ നൃത്തം പഠിപ്പിക്കുന്നത്. 

നസ്രിയയുടെ ഡാന്‍സ് ആസ്വദിച്ച് കണ്ടുകൊണ്ടിരുന്ന മീര നന്ദനേയും ആന്‍ അഗസ്റ്റിനേയും വീഡിയോയില്‍ കാണാം. നടി ശ്രിന്ദയാണ് വൈബിങ് വീഡിയോ പങ്കുവച്ചത്. 'ജസ്റ്റ് വൈബിങ്' എന്നാണ് വിഡിയോയ്​ക്കൊപ്പം ശ്രിന്ദ കുറിച്ചത്. നസ്രിയ വിഡിയോ​യ്​ക്കിടക്ക് വൈബിങ് എന്ന് ആവര്‍ത്തിച്ച് പറയുന്നതും കേള്‍ക്കാം. 

രസകരമായ കമന്‍റുകളും വീഡിയോക്ക് വരുന്നുണ്ട്. 'രംഗണ്ണന്‍റെ ഭാര്യ എങ്ങനെയാ ഇത്രയും വൈബായത്' എന്നാണ് ഒരു കമന്‍റ്. 'അതെ അതെ അതെ അതേയ്ക് വിട, വൈബ് വൈബ് വൈബ് വൈബിങ് വൈബ് എഗൈൻ' എന്നാണ് മറ്റൊരാള്‍ കുറിച്ത്. 'രംഗണ്ണന്‍റെ കരിങ്കാളിയുടെ അത്രയും വരുമോ' എന്നും കമന്‍റുകളുണ്ട്. 

ജൂൺ 29നായിരുന്നു മീര നന്ദന്റെ വിവാഹം. ലണ്ടനില്‍ അക്കൗണ്ടന്‍റായ ശ്രീജുവാണ് വരന്‍. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം. കൊച്ചിയിൽ സുഹൃത്തുക്കൾക്കായി ഒരുക്കിയ വിവാഹസൽക്കാരത്തിൽ സിനിമാ രംഗത്തെ പ്രമുഖർ പങ്കെടുത്തിരുന്നു.

ENGLISH SUMMARY:

Nazriya's dance pranctice going viral on social media