sreekanth-vettiyar

വൈറൽ 'ചളു' മീമുകളും വിഡിയോകളും ഒരുക്കി ഏറെ ശ്രദ്ധ നേടിയ യൂട്യൂബറാണ് ശ്രീകാന്ത് വെട്ടിയാര്‍. വിമര്‍ശനാത്മകഹാസ്യ വിഡിയോകളിലൂടെയാണ്  ശ്രീകാന്ത് വൈറലായത്. ചെറിയ വേഷങ്ങളിലൂടെ സിനിമയില്‍ സജീവമാകുന്ന ശ്രീകാന്ത് സൂപ്പര്‍ ശരണ്യ അടക്കമുള്ള സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ ശ്രീകാന്തിനൊപ്പം വിഡിയോകളില്‍ പ്രത്യക്ഷപ്പെടുന്ന അമ്മയും സിനിമയില്‍ അഭിനയിക്കുന്നു.

അമ്മയുടെ ആദ്യ സിനിമ എന്ന് പറഞ്ഞാണ് ശ്രീകാന്ത് സന്തോഷം പങ്കുവച്ചിരിക്കുന്നത്. പാണ്ഡവ ലഹള എന്നാണ് സിനിമയുടെ പേര്.