Image Credit; AchU oommen/ Instagram

പ്രശസ്‌ത ഡിസൈനർ സബ്യസാചി ഡിസൈൻ ചെയ്ത വസ്ത്രം ധരിച്ചുകൊണ്ടുള്ള അച്ചു ഉമ്മന്റെ ദൃശ്യങ്ങൾ വൈറൽ. സ്റ്റൈലിഷ് ലുക്കിൽ  പാരിസിലെ ആർക്ക് ഡി ട്രയോംഫിന് മുന്നിലൂടെ നടന്നുനീങ്ങുന്ന ദൃശ്യങ്ങളാണ് അച്ചു ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. കറുത്ത് ജംപ് സ്യൂട്ടും റെഡ്, കോൾഡ് നിറങ്ങളിലുള്ള സ്റ്റോളുമാണ് അച്ചുവിന്റെ വേഷം. 

എന്താ അച്ചു ഇത്, വയസ്സ് പുറകിലോട്ട് വല്ലാതെ പോയിട്ടുണ്ട്, ഇപ്പോൾ കോളേജ് കുമാരിയെ പോലെയാണ്, അതിമനോഹരം, സ്റ്റൈലിഷ് വാക്ക് തുടങ്ങി നിരവധി കമന്റുകളാണ് റീലിന് താഴെ വരുന്നത്. ‘‘ പാരിസിന്റെ ഹൃദയഭാഗത്തെ പൈതൃകം. സബ്യസാചി ടച്ചോടെ ചരിത്ര പ്രസിദ്ധമായ ആർക്ക് ഡി ട്രയോംഫിനു മുന്നിൽ .’’–എന്ന കുറിപ്പോടെയാണ് അച്ചു വിഡിയോ പങ്കുവച്ചിരിക്കുന്നത്. പുട്ടപ്പ് ചെയ്ത രീതിയിലാണ് അച്ചുവിന്റെ ഹെയർ സ്റ്റൈൽ. 

പുതുപ്പള്ളിയില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പ്, സ്ഥാനാര്‍ഥികളാകാന്‍ സാധ്യതയുള്ളവരില്‍ അച്ചു ഉമ്മന്റെ പേര് ഉയര്‍ന്നു കേട്ടിരുന്നു. എന്നാൽ, താന്‍ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കില്ലെന്ന് അച്ചു വെളിപ്പെടുത്തിയിരുന്നു. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലും ലോക്‌സഭാ തിരഞ്ഞെടുപ്പിലുമെല്ലാം കോൺഗ്രസിനുവേണ്ടി പ്രചാരണപരിപാടികളിൽ അച്ചു സജീവമായിരുന്നു. 

ENGLISH SUMMARY:

Achu Oommen viral instagram reel