TOPICS COVERED

താരങ്ങളോടുള്ള ആരാധന പലതരത്തില്‍ പല രീതിയില്‍ പ്രകടിപ്പിക്കുന്നവരുണ്ട്.  എന്നാല്‍ വിജയിനെ കാണാന്‍ ഏഴു വര്‍ഷമായി  മുടിയും താടിയും വെട്ടാതെ നടക്കുന്ന ഉണ്ണിക്കണ്ണനാണ് സൈബറിടത്തെ വൈറല്‍ താരം. വിജയുടെ കടുത്ത ആരാധകനായ ഉണ്ണിക്കണ്ണൻ വിജയുടെ സിനിമയില്‍ അഭിനയിച്ചിന് ശേഷം മാത്രമെ മുടി വെട്ടു എന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ചെന്നൈയില്‍ വിജയുടെ വീടിന്‍റെ മുന്നില്‍ മണിക്കൂറുകളോളം പോയി ഇരുന്നും ഉണ്ണി വൈറലായിരുന്നു. വിജയിനെ ആരേലും കുറ്റം പറഞ്ഞാല്‍ തനിക്ക് സഹിക്കുകയില്ലെന്നും ബിഗിന്‍റെ ഓഡിഷന് പോയിട്ട് തനിക്ക് കിട്ടിയിട്ടില്ലെന്നും ഉണ്ണിക്കണ്ണൻ പറയുന്നു. തനിക്ക് വിജയ് അവസാന ചിത്രത്തില്‍ അവസരം തരണമെന്നും കടം വാങ്ങിയാണ് വിജയിനെ കാണുവാന്‍ പോകുന്നതെന്നും അവസരം കിട്ടിയാല്‍ മാത്രമെ മുടിയും താടിയും വെട്ടത്തൊള്ളു എന്നും ഉണ്ണിക്കണ്ണൻ വ്യക്തമാക്കുന്നു.