aaliyah-kashyap

അനന്ത് അംബാനിയുടെയും രാധികാ മർച്ചൻ്റിൻ്റെയും വിവാഹത്തിന് തന്നെ ക്ഷണിച്ചിരുന്നുവെന്നും എന്നാൽ ആത്മാഭിമാനം കൊണ്ട് പങ്കെടുക്കേണ്ടതില്ലെന്ന് തീരുമാനിച്ചെന്നും സംവിധായകൻ അനുരാഗ് കശ്യപിന്‍റെ മകള്‍ ആലിയ കശ്യപ്.തന്‍റെ ഇന്‍സ്റ്റഗ്രാം ചാനലിലെ ബ്രോഡ്കാസ്റ്റ് ഗ്രൂപ്പില്‍ അയച്ച് മെസേജിലൂടെയാണ് ആലിയ കശ്യപ് ഇക്കാര്യം വെളിപ്പെടുത്തിയത്. അംബാനി കല്ല്യാണം സര്‍ക്കസ് പോലെയാണെന്നും പി.ആര്‍ വര്‍ക്കിന് വേണ്ടിയാണ് ഇത്രയേറെ സെലിബ്രേറ്റികളെ കല്ല്യാണത്തിന് ക്ഷണിച്ചതെന്നും ആലിയ ആരോപിച്ചു. 

anant-ambani-radhika-merchant-wedding

‘ചില ചടങ്ങുകളിൽ പങ്കെടുക്കാൻ എന്നെ ക്ഷണിച്ചത് അവർ പിആർ വർക്ക് ചെയ്യുന്നതു കൊണ്ടാണെന്നു തോന്നുന്നു.(എന്തിനാണെന്ന് എന്നോട് ചോദിക്കരുത്). എന്നാൽ ഒരാളുടെ വിവാഹത്തിന് എന്നെ വിൽക്കുന്നതിനേക്കാൾ അൽപ്പം കൂടുതൽ ആത്മാഭിമാനം എനിക്കുണ്ടെന്ന് വിശ്വസിക്കാൻ ആഗ്രഹിക്കുന്നതിനാൽ ഞാൻ ഇല്ല എന്ന് പറഞ്ഞു,’ ആലിയ കുറിച്ചു.

anant-ambani-wedding-1

എന്നാല്‍ സമ്പന്നരുടെ ജീവിതത്തിൽ താൻ ആകൃഷ്ടയാണെന്നും വിവാഹവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും സോഷ്യൽ മീഡിയയിലൂടെ ഫോളോ ചെയ്യുന്നുണ്ടെന്നും ആലിയ പറഞ്ഞു. ആലിയ അയച്ച മെസേജുകളുടെ സ്ക്രീന്‍ഷോട്ട് വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നുണ്ട്.വിവാഹത്തിനായി മുംബൈയിലെ ബാന്ദ്ര കുർള കോംപ്ലക്‌സിൻ്റെ (ബികെസി) ഭാഗങ്ങൾ അംബാനി കുടുംബം അടച്ചുപൂട്ടിയതെങ്ങനെയെന്നും അവർ ചൂണ്ടിക്കാട്ടി.

anant-ambani-wedding-2

റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെയും ഭാര്യ നിത അംബാനിയുടെയും ഇളയ മകനാണ് അനന്ത് അംബാനി. എൻകോർ ഹെൽത്ത്‌കെയർ സിഇഒ വിരേൻ മർച്ചൻ്റിൻ്റെ മകൾ രാധിക മെർച്ചൻ്റിനെ ജൂലൈ 12 ന് മുംബൈയിൽ വെച്ച് അനന്ത് അംബാനി വിവാഹം ചെയ്യും.വിവാഹത്തോടനുബന്ധിച്ച് അംബാനി കുടുംബം നിരവധി ചടങ്ങുകളാണ് സംഘടിപ്പിക്കുന്നത്. ബോളിവുഡ് താരങ്ങളടക്കം നിരവധി പ്രമുഖരാണ് വിവാഹത്തില്‍ പങ്കെടുക്കാനെത്തുന്നത്. 

anant-ambani-wedding
ENGLISH SUMMARY:

Anurag Kashyap’s daughter reveals why she isn’t attending Anant Ambani-Radhika Merchant’s wedding