TOPICS COVERED

മലയാള താരങ്ങളുടെ സംഘടനയായ 'അമ്മ'യില്‍ അംഗത്വമെടുത്ത് കമല്‍ഹാസന്‍. മെമ്പര്‍ഷിപ്പ് ക്യാംപെയിനിന്റെ ഭാഗമായി അമ്മ ജനറല്‍ സെക്രട്ടറി സിദ്ദിഖ് കമല്‍ ഹാസന് മെമ്പര്‍ഷിപ്പ് നല്‍കി സ്വാഗതം ചെയ്തു. അമ്മയുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജിലൂടെയാണ് വിവരം പങ്കുവെച്ചത്.

'അമ്മ' കുടുംബത്തിന്റെ ശക്തി അതിലെ ഓരോ അംഗവുമാണ്, ഓരോ അംഗത്തിന്റെയും ശക്തിയാണ് ഈ കുടുംബം. നമ്മുടെ ഉലകനായകന്‍ കമല്‍ഹാസന്‍ സാറിന് ഓണററി മെമ്പര്‍ഷിപ്പ് നല്‍കിക്കൊണ്ട് ഞങ്ങളുടെ മെമ്പര്‍ഷിപ്പ് കാമ്പയിന്‍ ആരംഭിച്ചിരിക്കുകയാണ്- അമ്മയുടെ പേജില്‍ കുറിച്ചു.കമല്‍ഹാസന്‍-ഷങ്കര്‍ ചിത്രം ഇന്ത്യന്‍ 2 വിന്റെ പ്രചരണത്തിന്റെ ഭാഗമായാണ് താരം കൊച്ചിയില്‍ എത്തിയത്.