mohanlal-wishes

TOPICS COVERED

മലയാളികളുടെ പ്രിയതാരം പ്രണവ് മോഹന്‍ലാലിന് ഇന്ന് മുപ്പത്തിനാലാം പിറന്നാളാണ് . താരത്തിന് ആശംസ നേര്‍ന്ന് പിതാവും നടനുമായ മോഹന്‍ലാല്‍ രംഗത്ത് എത്തി,‘ജന്മദിനാശംസകൾ എന്‍റെ പ്രിയപ്പെട്ട അപ്പു , ഒത്തിരി സ്നേഹം അച്ചാ ’ എന്നാണ് മോഹന്‍ലാല്‍ കുറിച്ചിരിക്കുന്നത്.

ഈ വര്‍ഷം താരത്തിന്റെ ഒരു കവിതാ സമാഹാരം പുറത്തിറങ്ങും. കഴിഞ്ഞ ദിവസം പ്രണവ് മോഹന്‍ലാല്‍  ഇന്‍സ്റ്റഗ്രാം പേജിലൂടെ ഇക്കാര്യം സൂചിപ്പിച്ചിരുന്നു.ഇംഗ്ലിഷ് കവിതകളുടെ സമാഹാരമായ 'ലൈക്ക് ഡെസേര്‍ട് ഡ്യൂണ്‍സ്' എന്ന പുസ്തകത്തിന്‍റെ കവര്‍ പ്രണവ് തന്നെയാണ് സമൂഹമാധ്യമത്തിലൂടെ പുറത്തുവിട്ടത്. പലപ്പോഴായി താന്‍ എഴുതിയ കവിതകള്‍ ഒന്നിച്ച് ചേര്‍ക്കാനുള്ള ശ്രമമാണിതെന്ന് താരം ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ കുറിച്ചു.