മലയാളികളുടെ പ്രിയതാരം പ്രണവ് മോഹന്‍ലാലിന് ഇന്ന് മുപ്പത്തിനാലാം പിറന്നാള്‍.താരത്തിന് ആശംസ നേര്‍ന്ന് ആരാധകര്‍ രംഗത്തെത്തി. സഞ്ചാരപ്രിയന്‍ കൂടിയായ പ്രണവിന്റെ ഈ വര്‍ഷം പുറത്തിറങ്ങിയ സിനിമ വര്‍ഷങ്ങള്‍ക്ക് ശേഷമാണ്.ചിത്രത്തിലെ പ്രണവിന്റെ അഭിയത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.
പുതിയ സിനിമാ വിശേഷം പങ്കുവെച്ചില്ലെങ്കിലും ഈ വര്‍ഷം താരത്തിന്റെ ഒരു കവിതാ സമാഹാരം പുറത്തിറങ്ങും. കഴിഞ്ഞ ദിവസം പ്രണവ് മോഹന്‍ലാല്‍ തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ ഇക്കാര്യം സൂചിപ്പിച്ചിരുന്നു.ഇംഗ്ലിഷ് കവിതകളുടെ സമാഹാരമായ 'ലൈക്ക് ഡെസേര്‍ട് ഡ്യൂണ്‍സ്' എന്ന പുസ്തകത്തിന്റെ കവര്‍ പ്രണവ് തന്നെയാണ് സമൂഹമാധ്യമത്തിലൂടെ പുറത്തുവിട്ടത്. പലപ്പോഴായി താന്‍ എഴുതിയ കവിതകള്‍ ഒന്നിച്ച് ചേര്‍ക്കാനുള്ള ശ്രമമാണിതെന്ന് താരം ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ കുറിച്ചു.