എം.ടി കഥകളുടെ ആന്തോളജി സിനിമയായ മനോരഥങ്ങളുടെ ട്രെയിലർ ലോഞ്ചില്‍ നടൻ ആസിഫ് അലിയെ അപാനിച്ച സംഗീത സംവിധായകൻ രമേശ് നാരായണനെതിരെ താരസംഘടന അമ്മ. ആട്ടിയകറ്റിയ ഗര്‍വിനോട് നീ ചിരിച്ച ചിരിയാണ് യഥാര്‍ഥ സംഗീതം എന്ന കുറിപ്പോടെയാണ് അമ്മ പിന്തുണ അറിയിച്ചിരിക്കുന്നത്. അമ്മയുടെ സോഷ്യല്‍ മീഡിയ വഴിയാണ് ആസിഫ് അലിക്ക് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്.
നടന് ആസിഫ് അലിയെ താന്‍ അപമാനിച്ചെന്ന വാദം തെറ്റിദ്ധാരണ മൂലമെന്നും മാപ്പുചോദിക്കുന്നുവെന്നും സംഗീത സംവിധായകന് രമേഷ് നാരായണ്‍ മനോരമ ന്യൂസിനോട് പറഞ്ഞു.