ആസിഫ് അലിക്ക് പിന്തുണയുമായി ഷാഫി പറമ്പില്‍ എംപി. ‘മലയാളിക്കിഷ്ടമാണ് അഭിമാനമാണ് ’ എന്ന കുറിപ്പോടെ ആസിഫിനൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് ഷാഫി കുറിപ്പിട്ടിരിക്കുന്നത്. സിനിമ–രാഷ്ട്രിയ മേഖലയിലെ നിരവധിയാളുകളാണ് ആസിഫ് അലിക്ക് പിന്തുണ അറിയിച്ച് രംഗത്ത് എത്തിയത്.
എം.ടി കഥകളുടെ ആന്തോളജി സിനിമയായ മനോരഥങ്ങളുടെ ട്രെയിലർ ലോഞ്ചിലാണ് നടൻ ആസിഫ് അലിയെ സംഗീത സംവിധായകൻ രമേശ് നാരായണൻ അപമാനിച്ചത്. രമേശ് നാരായണന് പുരസ്‌കാരം നല്കാൻ ആസിഫ് അലിയെ ക്ഷണിച്ചപ്പോൾ ആസിഫ് അലിയിൽ നിന്ന് പുരസ്‌കാരം സ്വീകരിക്കാൻ അദ്ദേഹം വിസമ്മതിക്കുകയും സംവിധായകൻ ജയരാജിനെ വിളിച്ചു വരുത്തി അദ്ദേഹത്തിയിൽ നിന്ന് പുരസ്‌കാരം സ്വീകരിക്കുകയും ചെയ്യുകയായിരുന്നു.