surfira-dulquer-salmaan

TOPICS COVERED

കഴിഞ്ഞ ദിവസമാണ് അക്ഷയ് കുമാര്‍ ചിത്രം സര്‍ഫിറ തിയേറ്ററുകളില്‍ എത്തിയത്. രാജ്യമാകെ ശ്രദ്ധ നേടിയ സൂര്യ നായകനായ സൂരരൈ പോട്രിന്‍റെ ഹിന്ദി റീമേക്കായിരുന്നു ചിത്രം. തമിഴ് സംവിധാനം ചെയ്​ത സുധ കൊങ്ങര തന്നെയാണ് ചിത്രം ഹിന്ദിയിലും ഒരുക്കിയത്. ചിത്രത്തെ പുകഴ്​ത്തി പോസ്​റ്റ് പങ്കുവച്ചിരിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. 

ഒരു ക്ലാസിക്കിനെ മറ്റൊരു ഭാഷയിലേക്ക് പുനര്‍നിര്‍മിക്കുന്നത് എപ്പോഴും ബുദ്ധിമുട്ടേറിയതാണെന്നും എന്നാല്‍ പ്രിയപ്പെട്ട സുധ കൊങ്കര അത് ആധികാരികതയോടെ അനായാസം ചെയ്തുവെന്നും ദുല്‍ഖര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച പോസ്​റ്റില്‍ കുറിച്ചു. അക്ഷയ് കുമാര്‍, രാധിക മദന്‍, സിമ ബിശ്വാസ്, പരേശ് രാവല്‍, ശരത് കുമാര്‍ എന്നീ പ്രധാനതാരങ്ങളേയും ദുല്‍ഖര്‍ പേരെടുത്ത് പറഞ്ഞ് അഭിനന്ദിച്ചു. വിശാലമായ പ്രേക്ഷകരിലേക്ക് ചിത്രത്തെ എത്തിച്ച സൂര്യയേയും ജ്യോതികയേയും ദുല്‍ഖര്‍ അഭിനന്ദിച്ചു. ജിവി പ്രകാശിന്‍റെ സംഗീതത്തേയും താരം പ്രശംസിച്ചു. 

അതേസമയം സര്‍ഫിറായ്ക്ക് തണുപ്പന്‍ പ്രതികരമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ജൂലൈ 12 നാണ് ചിത്രം റിലീസ് ചെയ്തത്. റിലീസ് ദിനത്തില്‍ ഇന്ത്യയില്‍ നിന്ന് വെറും 2 കോടി 40 ലക്ഷമാണ് ചിത്രം നേടിയത്. കരിയറില്‍ നിരവധി ഉയര്‍ച്ച താഴ്ച്ചകള്‍ അക്ഷയ് കുമാര്‍ നേരിട്ടിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്‍റെ 15 വര്‍ഷത്തെ കരിയറിലെ ഏറ്റവും മോശം ഓപ്പണിങ് ആണ് സര്‍ഫിറയുടേതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ENGLISH SUMMARY:

Dulquer Salmaan shared the post praising the film