TOPICS COVERED

നടനും രാഷ്ട്രീയനേതാവുമായ കൃഷ്മകുമാര്‍ തന്‍റെ പെണ്‍മക്കളെക്കുറിച്ചെഴുതിയ സോഷ്യല്‍മീഡിയ കുറിപ്പുകള്‍ ശ്രദ്ധേയമാകുന്നു. മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് തന്‍റെ  മൂന്ന് പെണ്‍മക്കള്‍ക്കൊപ്പമുള്ള ഫൊട്ടോയും അവര്‍ ഓരോരുത്തരെക്കുറിച്ചുമുള്ള അഭിപ്രായങ്ങളും കൃഷ്ണകുമാര്‍ പങ്കുവെച്ചത്.

ഓസി എന്നറിയപ്പെടുന്ന ദിയയെക്കുറിച്ചായിരുന്നു  ആദ്യത്തെ കുറിപ്പ്. ‘ഓസിയും ഞാനും..’ തലക്കെട്ടോടെ മക്കളോടൊപ്പം സന്തോഷത്തോടെ ജീവിതം ആസ്വദിക്കാൻ അവസരം തന്ന ദൈവത്തിനു നന്ദി.. എന്നാണ് കൃഷ്ണകുമാര്‍ കുറിച്ചത്. തൊട്ടുപിന്നാലെ ഏറ്റവും ഇളയ മകള്‍ ഹന്‍സികയെക്കുറിച്ചുള്ള കുറിപ്പും ചിത്രവുമെത്തി. 

‘വീട്ടിലെ ഏറ്റവും ഇളയ അംഗം. ഞങ്ങൾ തമ്മിൽ 37  വയസ്സ് വ്യത്യാസം. പക്ഷെ, പലപ്പോഴും തോന്നാറുണ്ട് അവളുടെ ആത്മാവ് എന്നേക്കാൾ ഈ ഭൂമിയിൽ സഞ്ചരിച്ച പോലെ. അനുഭവങ്ങൾ ഉള്ളതുപോലെ.. പക്വത അധികമുള്ള ഒരാളെ പോലെ.. കുടുംബത്തിലെ 6 പേരിൽ ഏറ്റവും അധികം ക്ഷമ ഉള്ള ആൾ.. അവളിൽ നിന്നും പലതും ചോദിച്ചു മനസിലാക്കാറുണ്ട്, പഠിക്കാറുണ്ട്.. ഒരു പിതാവെന്ന നിലയിൽ ഇതൊക്കെ ജീവിതത്തിലെ വലിയ വിജയങ്ങളായി തോന്നാറുണ്ട്..ദൈവത്തിനു നന്ദി.’ എന്നായിരുന്നു ഇളയ മകളെക്കുറിച്ചുള്ള വാക്കുകള്‍

‘എല്ലാ വീടുകളിലും ഒരേ മാതാപിതാക്കൾക്ക് ജനിക്കുന്ന മക്കൾ തികച്ചും വ്യത്യസ്തരായി കാണാറുണ്ട്. ഇവിടെയും അങ്ങിനെ തന്നെ. നാല് മക്കളിൽ വ്യക്തതയും, ചിട്ടയും ഏറ്റവും കൂടുതലുള്ളവൾ..  വിശ്വാസ്യതയുടെ പര്യായം. ഒരു കാര്യം ഏൽപ്പിച്ചാൽ അത് കൃത്യമായി ചെയ്തിരിക്കും. ഇതുവരെ കള്ളം പറഞ്ഞു കണ്ടിട്ടില്ല. പക്ഷെ എല്ലാം സാവധാനം ചെയ്യാൻ ആഗ്രഹിക്കുന്ന ഒരാൾ. യാത്രകളിൽ ഹോട്ടലിൽ കയറിയാൽ നമ്മൾ കഴിച്ചു കഴിഞ്ഞാലും അവൾക്കായി കാത്തു നിൽക്കണം. മറ്റു മക്കളേ പോലെ സുന്ദരിയായ ഇഷ്നിയെയും എനിക്ക് ഒരുപാടു ഇഷ്ടം.എല്ലാവർക്കും നന്മകൾ നേരുന്നു’ എന്നായിരുന്നു ഇഷാനിക്കൊപ്പമുള്ള ചിത്രത്തിന്‍റെ അടിക്കുറിപ്പ്.

ഒട്ടേറെപ്പേരാണ് കൃഷ്ണകുമാറിന്‍റെ കുറിപ്പിനോട് പ്രതികരിച്ചത്. ‘ഭാഗ്യം ചെയ്ത അച്ഛനും മക്കളും’ എന്നും‘മക്കളെ അവരുടെ ഇഷ്ടത്തിന് സർവ്വസ്വാതന്ത്ര്യമായി ജീവിക്കാൻ പ്രേരിപ്പിക്കുന്ന മാതാപിതാക്കൾ എന്ന നിലയ്ക്ക് നിങ്ങൾ രണ്ടുപേരെയും അഭിനന്ദിക്കുന്നു’ എന്നുമൊക്കെയായിരുന്നു  പ്രതികരണങ്ങള്‍. ആഹാനയുടെ ഷൂട്ടുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ ഭാര്യ സിന്ധുവിനൊപ്പമുള്ള ചിത്രങ്ങളും കഴിഞ്ഞദിവസം കൃഷ്ണകുമാര്‍ പങ്കുവെച്ചിരുന്നു.

ENGLISH SUMMARY:

Actor and politician Krishmakumar's notes about his daughters are noteworthy