ലിയോയ്ക്ക് ശേഷം വരുന്ന വിജയ് ചിത്രം. മാന്നാടിന്‍റെ വലിയ വിജയത്തിന് ശേഷം വെങ്കട്ട് പ്രഭു ഒരുക്കുന്ന സിനിമ. പ്രഭുദേവ, പ്രശാന്ത്, ജയറാം അടക്കം വന്‍ താര നിര. വിജയ് ആദ്യമായി അഭിനയിക്കുന്ന സയൻസ് ഫിക്‌ഷൻ ചിത്രം. രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ച ശേഷം തിയറ്ററിലെത്തുന്ന ആദ്യ വിജയ് ചിത്രം. എ ഐ സഹായത്തോടെയാണ് വിജയകാന്തിനെ പുനഃസൃഷ്ടിച്ച സിനിമ. തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയം പ്രധാന ലെക്കേഷനായ ചിത്രം. അങ്ങനെ വിശേഷങ്ങള്‍ ഏറെയാണ്, ഗോട്ട് അഥവാ ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈമിന്.