പത്മരാജന് ചിത്രങ്ങളിലെ കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയയായ നടി ശാരി വീണ്ടും മഴവില്‍ മനോരമയിലൂടെ ടെലിവിഷന്‍ രംഗത്തേയ്ക്ക്. ഗായത്രിദേവി എന്റെ അമ്മ എന്ന പരമ്പരയിലൂടെയാണ് മലയാളി പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്.തെന്നിന്ത്യന്‍ ഭാഷകളില്‍ ധാരാളം കഥാപാത്രങ്ങളെ അവതരിപ്പിച്ചെങ്കിലുംനമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകളിലെ സോഫിയെ എന്നും ഏറെ പ്രിയപ്പെട്ടതാണെന്ന് ശാരി മനോരമ ന്യൂസിനോട് പറഞ്ഞു.. മലയാളത്തില്‍ അഭിനയിച്ച രണ്ടാമത്തെ ചിത്രമായ നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകളിലെ സോഫിയ ശാരിക്ക് മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിക്കൊടുത്തു. അഭിനയജീവിത്തതില്‍ നാല്‍പ്പതാം വര്‍ഷത്തിലേക്ക് കടക്കുകയാണ് ശാരി.