INDIA-ENTERTAINMENT-CINEMA-BOLLYWOOD

ബോളിവുഡില്‍ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്നത് ദീപിക പദുക്കോണെന്ന് റിപ്പോര്‍ട്ടുകള്‍. ഒരു സിനിമയ്ക്ക് 15–20 കോടി വരെയാണ് താരം ഈടാക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ വര്‍ഷം മുതല്‍ ദീപികയുടെ കൈ നിറയെ ബോക്സ് ഓഫിസ് ഹിറ്റുകളാണ്. കല്‍ക്കിയാണ് ദീപികയുടേതായി പുറത്തിങ്ങിയ അവസാന ചിത്രം. റെക്കോര്‍ഡ് കലക്ഷനാണ് ചിത്രം നേടിയത്. 2023 ല്‍ പത്താനും ജവാനുമായിരുന്നു ദീപികയുടെ സൂപ്പര്‍ഹിറ്റുകള്‍.  സിംഗമാണ് താരത്തിന്‍റേതായി പുറത്തുവരാനുള്ള സിനിമ.

INDIA-ENTERTAINMENT-CINEMA-BOLLYWOOD

പ്രതിഫലപട്ടികയില്‍ ദീപികയ്ക്ക് തൊട്ടുപിന്നില്‍ ആലിയ ഭട്ടാണുള്ളത്.  15 കോടി രൂപവീതമാണ് ആലിയ ഒരു സിനിമയ്ക്ക് വാങ്ങുന്നത്. ഗംഗുഭായും ഡാര്‍ലിങ്സുമാണ് ആലിയുടെ ഗ്രാഫ് തന്നെ മാറ്റിയത്. ബ്രഹ്മാസ്ത്ര, റോക്കി ഔര്‍ റാണി കി പ്രേം കഹാനി എന്നിവയും സൂപ്പര്‍ഹിറ്റുകളായി. സ്ത്രീ കേന്ദ്രീകൃത കഥാപാത്രങ്ങള്‍ ആലിയയ്ക്ക് വലിയ ആരാധകവൃന്ദത്തെയാണ് സമീപകാലത്തുണ്ടാക്കി കൊടുത്തത്. ജിഗ്ര, ലൗ ആന്‍റ് വാര്‍, ആല്‍ഫ എന്നിവയാണ് പുറത്തിറങ്ങാനുള്ളത്. 

8 മുതല്‍ 11 കോടി വരെയാണ് കരീന കപൂറിന്‍റെ പ്രതിഫലം. ക്രൂവും ജാനേ ജാനും കരീനയെ തിരക്കേറിയ താരമാക്കി. ബക്കിങ്ഹാം മര്‍ഡേഴ്സ്, സിംഗം എന്നിവയാണ് കരീനയുടെ റിലീസ് കാത്തിരിക്കുന്ന ചിത്രങ്ങള്‍. 8–10 കോടി രൂപവരെയാണ് കത്രീന കൈഫും ശ്രദ്ധ കപൂറും ഓരോ സിനിമയ്ക്കും  പ്രതിഫലം വാങ്ങുന്നത്. കൃതിസനം, കിയാര  അദ്വാനി, കങ്കണ, താപ്സീ പന്നു എന്നിവരാണ് പട്ടികയിലെ മറ്റ് താരങ്ങള്‍. 

ENGLISH SUMMARY:

Deepika Padukone is currently the highest paid actor in the industry, who charges in the range of ₹ 15-20 crores