TOPICS COVERED

തൊഴിലുറപ്പ് തൊഴിലാളിയായ ഗീതയ്​ക്കിത് സ്വപ്​നസാക്ഷാത്​കാരം. ഏറ്റവും പ്രിയപ്പെട്ട നടിയായ മഞ്ജു വാര്യരെ പറ്റി എഴുതിയ കവിത താരത്തെ തന്നെ പാടി കേള്‍പ്പിക്കാനുള്ള അവസരമാണ് ഗീതയ്​ക്ക് ലഭിച്ചത്. പോയനാളുകൾ' എന്ന് പേരിട്ടിരിക്കുന്ന കവിത മഞ്ജുവിനെ ചൊല്ലി കേൾപ്പിക്കണമെന്നതായിരുന്നു കവയത്രിയുടെ ഏറ്റവും വലിയ ആഗ്രഹം. മഞ്ജു വാര്യരെ ചൊല്ലി കേൾപ്പിക്കാൻ കവിതയുമായി കാത്തിരിക്കുന്ന ഗീതയെപ്പറ്റി വാർഡ് മെമ്പറായ ജിതേഷ് കുമാറാണ് സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ് പങ്കുവച്ചത്. പോസ്റ്റ് പെട്ടെന്ന് വൈറലാവുകയും ചെയ്​തു. 

സംഭവത്തെ പറ്റി അറിഞ്ഞ മഞ്ജു ഒടുവില്‍ ഗീതയെ കാണാന്‍ നേരിട്ടെത്തി. മഞ്ജു വാര്യരെ കാണുകയും കവിത നൽകുകയും മാത്രമല്ല, പ്രിയ താരത്തോട് കുശലാന്വേഷണം നടത്തി, കവിളിലൊരു മുത്തവും നൽകിയ ശേഷമാണ് ഈ ആരാധിക മടങ്ങിയത്. പത്തനംതിട്ട അങ്ങാടിയ്ക്കൽ സ്വദേശിയായ ഗീത കുറച്ച് നാളുകൾക്ക് മുമ്പാണ് ഇഷ്ടതാരമായ മഞ്ജു വാര്യരെപ്പറ്റി ഗീത കവിതയെഴുതിയത്. 

ഫൂട്ടേജാണ് ഉടന്‍ റിലീസിന് ഒരുങ്ങുന്ന മഞ്ജുവിന്‍റെ ചിത്രം. സൈജു ശ്രീധര്‍ സംവിധാനം ചെയ്യുന്ന ചിത്രം ഓഗസ്​റ്റ് രണ്ടിനാണ് റിലീസ് ചെയ്യുന്നത്. ഗായത്രി അശോക്, വൈശാഖ് നായര്‍ എന്നിവരും ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളാവുന്നുണ്ട്. 

ENGLISH SUMMARY:

Manju Warrier came to see Geeta who wrote a poem about her