rajani-kamal

തിയറ്ററില്‍ എത്തിയതിന് പിന്നാലെ വ്യാപക വിമര്‍ശനമാണ് കമല്‍ഹാസന്‍–ശങ്കര്‍ ചിത്രം ഇന്ത്യന്‍ 2വിന് ലഭിക്കുന്നത്.  വളരെ പ്രതീക്ഷയോടെ കാത്തിരുന്ന ഇന്ത്യൻ 2 വിചാരിച്ച നിലവാരത്തിലേക്ക് ഉയർന്നില്ല എന്ന പ്രതികരണമാണ് തുടക്കം മുതൽ . ഇപ്പോഴിതാ ചിത്രത്തെ പറ്റി അഭിപ്രായം പറഞ്ഞിരിക്കുകയാണ് രജനികാന്ത്. 

ഇന്ത്യൻ 2 എങ്ങനെയുണ്ട് എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ' നല്ലാര്‍ക്ക്', എന്നാണ് താരം ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞത്. ഇതോടൊപ്പം താരം നിലവിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന സിനിമകളെ കുറിച്ചും സംസാരിച്ചു.ലോകേഷ് കനകരാജിന്റെ സംവിധാനത്തിലൊരുങ്ങുന്ന കൂലിയുടെ ഷൂട്ടിം​ഗ് മികച്ച രീതിയിൽ പുരോ​ഗമിക്കുകയാണെന്നും താരം പറഞ്ഞു.