mayoni-and-gopi-sundar

മയോനി എന്ന പ്രിയ നായരെ സംഗീത ലോകത്തേക്ക് സ്വാഗതം ചെയ്ത് ഗോപി സുന്ദര്‍ പങ്കുവെച്ച പോസ്റ്റ് വൈറലാകുന്നു. പ്രിയപ്പെട്ടവള്‍ക്ക് സംഗീത ലോകത്തേക്ക് സ്വാഗതം എന്ന അടിക്കുറിപ്പോടെയാണ് ഗോപി സുന്ദര്‍ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. 

ഗോപി സുന്ദർ ഈണമിട്ട മനോഹരമായ ഒരു ഗാനത്തിലൂടെ മലയാള സംഗീത ലോകത്തേക്ക് അരങ്ങേറ്റം കുറിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്. എനിക്ക് വളരെ പ്രിയപ്പെട്ട ഒരാളോടൊപ്പം പാടാന്‍ കഴിഞ്ഞു, ഈ അവസരത്തിന് നന്ദി. 'താനാര' എന്ന സിനിമയിലെ 'സോന ലഡ്കി'.. എന്നാണ് മയോണി ഗോപി സുന്ദറിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് കുറിച്ചത്. 

ഗോപി സുന്ദർ ഈണമൊരുക്കിയ ‘സോന ലഡ്‌കി’ എന്ന ഗാനമാണ് പ്രിയ നായർ ആലപിച്ചത്. ബി.കെ.ഹരിനാരായണന്റേതാണു  വരികൾ. ഏതാനും ദിവസങ്ങൾക്കു മുൻപ് റിലീസ് ചെയ്ത ‘സോന ലഡ്‌കി’ ഇതിനകം സമൂഹമാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു. നടി ദീപ്തി സതിയുടെ ചുവടുകളും ശ്രദ്ധേയമാണ്.

പ്രിയയും ഗോപി സുന്ദറും തമ്മിൽ പ്രണയത്തിലാണെന്ന തരത്തിൽ നേരത്തേ അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ ഇരുവരും ഇതുവരെ ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രതികരണങ്ങള്‍ നടത്തിയിട്ടില്ല. മുന്‍പ് മയോണി ഗോപി സുന്ദറിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കിട്ടുകൊണ്ട് അദ്ദഹത്തിന് പിറന്നാള്‍ ആശംസ അറിയിച്ചിരുന്നു. മയോണിക്കൊപ്പമുള്ള ചിത്രം ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറിയായി ഗോപി സുന്ദറും പങ്കിട്ടിരുന്നു. എക്കാലത്തേതിലും വെച്ച് ഏറ്റവും നല്ല പിറന്നാള്‍ എന്നെഴുതിയാണ് ചിത്രം പങ്കിട്ടത്. ആ ചിത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ENGLISH SUMMARY:

Gopi Sundar welcomes Mayoni to the world of music