rajinikanth

TOPICS COVERED

പതിവുപോലെ സ്​കൂളിലെത്തി പാഠപുസ്​തകം തുറന്ന ചെന്നൈയിലെ സ്വകാര്യ സ്​കൂളിലെ കുട്ടികള്‍ ഇന്ന് ഞെട്ടി, തെന്നിന്ത്യന്‍ സൂപ്പര്‍സ്​റ്റാര്‍ രജിനിയെ കണ്ട്. കറുത്ത ടീ–ഷര്‍ട്ടും വെള്ള പൈജാമയും ധരിച്ച് താരജാഡകളൊന്നുമില്ലാതെ തന്‍റെ ചെറുമകനെ സ്​കൂളില്‍ ആക്കാന്‍ വന്ന 'താത്ത'യായിരുന്നു അദ്ദേഹം അപ്പോള്‍. സ്​കൂളില്‍ പോകാന്‍ മടിപിടിച്ച ചെറുമകനെയാണ് രജനി സ്വയം സ്​കൂളില്‍ കൊണ്ടുചെന്നാക്കിയത്. മകള്‍ സൗന്ദര്യയാണ് ഈ വിവരം സോഷ്യല്‍ മീഡിയ വഴി പങ്കുവച്ചത്. ഓണ്‍സ്​ക്രീനിലും ഓഫ്​സ്​ക്രീനിലും തന്‍റെ പ്രിയപ്പെട്ട അച്ഛന്‍ ചെയ്യുന്ന വേഷങ്ങളെല്ലാം മികച്ചതാണെന്നും ഇതിനൊപ്പം സൗന്ദര്യ കുറിച്ചു. 

'ഇന്ന് രാവിലെ എന്‍റെ മകന് സ്​കൂളില്‍ പോവാന്‍ മടിയായിരുന്നു. എന്നാല്‍ പ്രിയപ്പെട്ട സൂപ്പര്‍ഹീറോ താത്ത തന്നെ അവനെ സ്​കൂളില്‍ കൊണ്ടുപോയി. ഓണ്‍സ്ക്രീനിലാണെങ്കിലും ഓഫ് സ്​ക്രീനിലാണെങ്കിലും ചെയ്യുന്ന വേഷങ്ങളിലെല്ലാം മികച്ചതാണ് എന്‍റെ ഡാര്‍ലിങ് പപ്പ,' ചിത്രങ്ങള്‍ പങ്കുവച്ച് സൗന്ദര്യ കുറിച്ചു. 

ENGLISH SUMMARY:

Rajini himself took his grandson to school who was reluctant to go to school