കൊച്ചി എം.ജി റോഡില്‍ സിനിമ ചിത്രീകരണത്തിനിടെ കാര്‍ മറിഞ്ഞ് അപകടം. നടൻമാരായ അർജുൻ അശോകനും, സംഗീത് പ്രതാപിനും നേരിയ പരുക്കേറ്റു. ഇരുവരും സഞ്ചരിച്ച കാർ തലകീഴായി മറിയുകയായിരുന്നു. ‘ബ്രൊമാന്‍സ്’ എന്ന ചിത്രത്തിലെ ചേസിങ് രംഗം ചിത്രീകരിക്കുന്നതിനിടയിലായിരുന്നു അപകടം.