മമ്മൂട്ടി പ്രധാന വേഷത്തിൽ എത്തി തിയറ്ററിൽ മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ മുന്നേറിയ ടർബോ ഗൾഫ് രാജ്യങ്ങളിൽ അറബ് വേർഷനായി എത്തുന്നു. ടർബോ ജോസിന് പകരം ടർബോ ജാസിം എന്നാണ് സിനിമയുടെ പേര്. പോക്കിരി രാജ, മധുരരാജ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സംവിധായകന്‍ വൈശാഖും മമ്മൂട്ടിയും ഒന്നിച്ച ചിത്രം കൂടിയായിരുന്നു ടർബോ. എല്ലാ കഥാപാത്രങ്ങൾക്കും പ്രാദേശിക എമിറാത്തി കലാകാരന്മാരാണ് ശബ്‌ദം നൽകിയിരിക്കുന്നത്.
ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് മിഥുൻ മാനുവൽ തോമസാണ്. വിഷ്ണു ശർമ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന് സംഗീതം നല്‍കുന്നത് ജസ്റ്റിൻ വർഗീസ് ആണ്. കന്നഡ താരം രാജ് ബി ഷെട്ടിയും തെലുങ്ക് നടൻ സുനിലും മമ്മൂട്ടിക്കൊപ്പം ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.ചിത്രത്തിലെ ആക്‌ഷൻ രംഗങ്ങൾ വിയറ്റ്നാം ഫൈറ്റേർസാണ് കൈകാര്യം ചെയ്യുന്നത്. ഒരു മലയാള സിനിമയ്ക്കു വേണ്ടി വിയറ്റ്നാം ഫൈറ്റേർസ് എത്തുക എന്നത് അപൂർമായൊരു കാഴ്ചയാണ്.