ഓള്‍ട്ടര്‍നേറ്റ് ഹിസ്റ്ററി വിഭാഗത്തില്‍ ഒരു മലയാള ചിത്രം? അതാണോ ജോഫിൻ.ടി.ചാക്കോ സംവിധാനം ചെയ്യുന്ന 'രേഖാചിത്രം' , ചിത്രത്തിന്‍റെ പോസ്റ്റര്‍ വന്നതിന് പിന്നാലെയുളള സൈബറിടത്തെ ചര്‍ച്ചകള്‍ ഇങ്ങനെയാണ്. ‘അത് അങ്ങനെ അല്ലായിരുന്നെങ്കിലോ’ എന്ന ചിന്തയാണ് ഓള്‍ട്ടര്‍നേറ്റ് ഹിസ്റ്ററി എന്ന വിഭാഗത്തിലൂടെ പറയാന്‍ ശ്രമിക്കുന്നത്. ലളിതമായി പറഞ്ഞാല്‍ ഏതെങ്കിലും ചരിത്ര സംഭവത്തെ അങ്ങനെ തന്നെ സ്വീകരിച്ച ശേഷം സുപ്രധാനമായ കാര്യത്തില്‍ മാറ്റം വരുത്തി അത് അങ്ങനെയല്ലായിരുന്നുവെങ്കില്‍ ലോകം എങ്ങനെ മാറിയേനെ എന്ന സങ്കല്‍പ്പത്തെ ചുറ്റിപ്പറ്റിയാണ് കഥ മുന്നോട്ടുപോകുന്നത്. ദിനോസറുകള്‍ക്ക് വംശനാശം വന്നില്ലായിരുന്നുവെങ്കില്‍, വ്യാളികള്‍ ശരിക്കുമുണ്ടായിരുന്നുവെങ്കിലോ എന്ന രീതിയിലൂടെ രസകരമായ ചിന്തകളാണ് അത് ലോകത്തിന് മുന്നിലേക്ക് വയ്ക്കുന്നത്.
‘ദ് പ്രീസ്റ്റ്’ എന്ന ചിത്രത്തിനു ശേഷം ജോഫിൻ ഒരുക്കുന്ന ചിത്രത്തില്‍ ആസിഫ് അലി, അന്വശര രാജന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്. വേറിട്ട ലുക്കിലാണ് അന്വശര ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. പൊലീസ് ഉദ്യേഗസ്ഥനായാണ് ആസിഫ് എത്തുന്നത്. ചിത്രത്തിന്‍റെ പോസ്റ്ററുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
‘മാളികപ്പുറം’, ‘2018 എന്നീ വിജയ ചിത്രങ്ങള്‍ക്കും റിലീസിന് തയ്യാറെടുക്കുന്ന ‘ആനന്ദ് ശ്രീബാല’യ്ക്കും ശേഷം കാവ്യ ഫിലിം കമ്പനിയും ആന്‍ മെഗാ മീഡിയയും ഒന്നിക്കുന്ന സിനിമയാണിത്. രാമു സുനില്‍, ജോഫിന്‍ ടി ചാക്കോ എന്നിവരുടെ കഥയ്ക്ക് ജോണ്‍ മന്ത്രിക്കല്‍ തിരക്കഥ രചിച്ച ചിത്രത്തില്‍ മറ്റ് കേന്ദ്ര കഥാപാത്രങ്ങളായി മനോജ് കെ ജയന്‍, ഭാമ അരുൺ, സിദ്ദിഖ് , ജഗദീഷ്, സായികുമാർ, ഇന്ദ്രൻസ് ശ്രീകാന്ത് മുരളി, നിഷാന്ത് സാഗർ, പ്രേംപ്രകാശ്, ഹരിശ്രീ അശോകൻ, സുധികോപ്പ, മേഘാതോമസ്, ‘ആട്ടം’ സിനിമയിലൂടെ കൈയടി നേടിയ സെറിൻ ശിഹാബ് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. ഛായാഗ്രഹണം: അപ്പു പ്രഭാകർ, ചിത്രസംയോജനം: ഷമീർ മുഹമ്മദ്,, കലാസംവിധാനം: ഷാജി നടുവിൽ