aa-raheem-aadujeevitaham

മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ച പൃഥ്വിരാജിനെ അഭിനന്ദിച്ച് എ.എ റഹീം എം പി. മലയാളിയുടെ മനസ്സിൽ ബെന്ന്യാമിൻ വരച്ചിട്ട നജീബിന് വെള്ളിത്തിരയിൽ ജീവൻ നൽകിയ മലയാളത്തിന്റെ സ്വന്തം പൃഥ്വിരാജ്. ഹൃദയം നിറഞ്ഞ ആശംസകൾ എന്നാണ് കുറിപ്പ്. 

മികച്ച നടനുള്ള സംസ്ഥാന അവാർഡിന് പിന്നാലെ സന്തോഷം പങ്കുവച്ച് നടൻ പൃഥ്വിരാജ് സുകുമാരൻ രംഗത്തെത്തിയായിരുന്നു. ആടുജീവിതം എന്ന സിനിമയെക്കുറിച്ച് പറയുമ്പോള്‍ എല്ലാ ക്രെഡിറ്റും സംവിധായകന്‍ ബ്ലെസ്സിക്കുള്ളതാണെന്ന് പൃഥ്വിരാജ് പറഞ്ഞു. അദ്ദേഹത്തിന്റെ 16 വര്‍ഷത്തെ അധ്വാനം ഇല്ലായിരുന്നെങ്കില്‍ നമ്മള്‍ ഈ സിനിമയെക്കുറിച്ച് സംസാരിക്കില്ലായിരുന്നു. ലഭിച്ച അവാര്‍ഡുകള്‍ സിനിമയിലെ എല്ലാവര്‍ക്കും അവകാശപ്പെട്ടതാണെന്ന് ആടുജീവിതം ഉണ്ടായ സാഹചര്യം അറിയാവുന്നവര്‍ക്ക് മനസ്സിലാകും. നാല് വര്‍ഷക്കാലമാണ് ചിത്രത്തിന്റെ ഷൂട്ടിങ് നീണ്ടു നിന്നത്. ഇന്നത്തെ ദിവസം ബ്ലെസ്സി എന്ന സംവിധായകനുള്ളതാണെന്ന് പൃഥ്വിരാജ് സുകുമാരന്‍ പറഞ്ഞു. മികച്ച നടൻ, സംവിധായകൻ ഉൾപ്പടെയുള്ള എട്ട് പുരസ്കാരങ്ങളാണ് ചിത്രം നേടിയത്.