സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ ഒന്‍പതെണ്ണം വാരികൂട്ടിയിട്ടും പരിഭവവുമായി ബ്ലെസി. ആടുജീവിതത്തിലെ സംഗീതത്തെ തഴ‍ഞ്ഞുവെന്ന് അദ്ദേഹം മനോരമന്യൂസിനോട് പറഞ്ഞു. എ.ആര്‍. റഹ്മാനെ പോലെയൊരു ലെജന്‍ഡിനെ പരിഗണിക്കാത്തതില്‍ സങ്കടമുണ്ടെന്നും തഴഞ്ഞത് തന്നെ ആശ്ചര്യപ്പെടുത്തിയെന്നും ബ്ലെസി കൂട്ടിച്ചേര്‍ത്തു. ഇത് കേരളം നാളെ ചര്‍ച്ച ചെയ്യുന്ന വലിയ കാര്യമായിരിക്കും.  അതേസമയം, ഗോകുലിന് ലഭിച്ച അംഗീകാരത്തിലാണ് തനിക്ക് ഏറ്റവും സന്തോഷമെന്നും ബ്ലെസി കൂട്ടിച്ചേര്‍ത്തു. മൂന്നാം തവണ പുരസ്കാരം ലഭിച്ചത് ആഹ്ലാദമുണ്ടാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

മികച്ച നടന്‍, സംവിധായകന്‍, വസ്ത്രാലങ്കാരം, അവലംബിത തിരക്കഥ, മികച്ച കലാമൂല്യമുള്ള ജനപ്രിയ ചിത്രം, ഛായാഗ്രഹണം  (കെ.എസ്. സുനില്‍), കളറിസ്റ്റ് (വൈശാഖ് ശിവ ഗണേഷ്), മേക്കപ്പ് (രഞ്ജിത് അമ്പാടി), ശബ്ദമിശ്രണം (റസൂല്‍ പൂക്കുട്ടി, ശരത് മോഹന്‍ ) എന്നിങ്ങനെയാണ് ആടു ജീവിതത്തിന് ലഭിച്ച പുരസ്കാരങ്ങള്‍. ഹക്കീമായി വേഷമിട്ട കെ.ആര്‍. ഗോകുലിന് പ്രത്യേക ജൂറി പുരസ്കാരവും ലഭിച്ചു. 

ENGLISH SUMMARY:

Jury has rejected aadujeevitham's music, which was done by Legend A R Rahman, says Blessy