മലയാള സിനിമയിലെ പുതുതലമുറയിലെ താരങ്ങള്‍ അമ്മ സംഘടനയില്‍ എത്തിയതില്‍ സന്തോഷമെന്ന് നടന് ബാബുരാജ്. ദുല്‍ഖര്‍, ഫഹദ് അടക്കമുള്ള താരങ്ങള്‍ ഇത്തവണ വയനാടിനായി അമ്മക്കൊപ്പം ചേരുമെന്നും താരം പറഞ്ഞു.
ബാബുരാജിന്റെ വാക്കുകള്‍
ഈ ഒരു ഷോയുടെ വിജയം എന്ന് പറയുന്നത് വയനാടിനൊപ്പം ചേരാനായി കുറേ കാലങ്ങളായി ഇതിലൊന്നും പങ്കെടുക്കാത്ത ദുല്‍ഖര്‍, ഫഹദ് അങ്ങനെ എല്ലാവരും ഇതില്‍ പങ്കെടുക്കുമെന്നതാണ്. പുതിയ തലമുറയിലെ അംഗങ്ങളായ ബേസില്‍, നസ്ലിന് അങ്ങനെ എല്ലാവരും അമ്മ സംഘടനയില്‍ ചേര്‍ന്നത് തന്നെ വലിയ സന്തോഷമാണ്. അമ്മയിലെ അംഗങ്ങളല്ലാത്ത ആരുംതന്നെ മലയാള സിനിമയിലില്ല. അതിനെ വളരെ സന്തോഷത്തോട് കൂടിയാണ് പുതിയ കമ്മിറ്റി കാണുന്നത്.
ഞാന്‍ ആദ്യം എടുത്ത തീരുമാനം ഇതില്‍ ഒന്നും പങ്കെടുക്കണ്ട എന്നതാണ്. കാരണം ഇവര്‍ ഒരുപാട് പേരുണ്ട്. പലര്‍ക്കും പരിപാടികള്‍ ചെയ്യാന്‍ ഭയം ഉണ്ടായിരുന്നു എന്നോട് പലരും ചോദിച്ചത് മമ്മൂക്കയുടെയും ലാലേട്ടന്റെയും മുന്നില്‍ ഞങ്ങള്‍ എങ്ങനെയാണ് ഇതൊക്കെ ചെയ്യുക എന്നാണ്. പക്ഷേ ഇവിടെ വരുമ്പോള്‍ മനസിലാകും നമ്മള് ഒരു കുടുംബം പോലെയാണെന്ന്. അതുകൊണ്ട് ഞങ്ങള്‍ കമ്മിറ്റിക്കാര് അധികം പരിപാടിയില്‍ പങ്കെടുക്കുന്നില്ല.
പിന്നെ 400ഓളം അംഗങ്ങളുള്ള ഞങ്ങളുടെ കുടുംബത്തില്‍ 50 പേര്‍ക്കൊക്കെ ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിയു. അത് കൂടി മനസിലാക്കിയും മറ്റുള്ളവരുടെ വിഷമം മനസിലാക്കിയുമാണ് ഞങ്ങള്‍ മാറിനില്‍ക്കുന്നത്. വയനാടിന്റെ പുനരധിവാസത്തിനായി ഞങ്ങളെല്ലാവരും ഒത്തുചേര്‍ന്ന് മറ്റൊരു പരിപാടി കൂടി സംഘടിപ്പിക്കുന്നുണ്ട്.
നസ്ലിനോടൊക്കെ ഒരു മണിക്കൂര്‍ എടുത്തിട്ടാണ് എന്തിനാണ് ഈ സംഘടന നിലകൊള്ളുന്നതെന്ന് പറഞ്ഞ് മനസിലാക്കി കൊടുത്തത്. പ്രായമായ പഴയ ആളുകളെ നോക്കേണ്ടതും സംരക്ഷിക്കേണ്ടതുമായ ഉത്തരവാദിത്തവുമുണ്ട്. അതൊക്കെ അവരെ പറഞ്ഞ് മനസിലാക്കും.