shaine-nigam

താരസംഘടനയായ അമ്മയില്‍ അംഗമായതില്‍ താന്‍ അഭിമാനം കൊള്ളുന്നതായി നടന്‍ ഷെയ്ന്‍ നിഗം. അമ്മയും മഴവില്‍ മനോരമയും ചേര്‍ന്ന നടത്തുന്ന മഴവില്‍ എന്‍റര്‍ടൈന്‍മെന്‍റ് അവാര്‍ഡിന്‍റെ റിഹേഴ്സല്‍ ക്യാംപിലായിരുന്നു ഷെയ്ന്‍ നിഗത്തിന്‍റെ പ്രതികരണം. പരിപാടിയുടെ ഒരു വിഹിതം വയനാടിനായി കൊടുന്ന അമ്മ സംഘടനുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായും ഇത്തരം സേവനങ്ങള്‍ നേരത്തെയും അമ്മ ചെയ്തിരുന്നതായും ഷെയ്ന്‍ നിഗം പറയുന്നു.

അതേ സമയം  അമ്മ–മഴവില്‍ മനോരമ പുരസ്കാരങ്ങള്‍ വിതരണം നടന്നു. മമ്മൂട്ടിയാണ് മികച്ച നടന്‍. കാതൽ, ഭ്രമയുഗം എന്നീ സിനിമകളിലെ കഥാപാത്രങ്ങൾക്കാണു പുരസ്കാരം. മികച്ച നടിക്കുള്ള പുരസ്കാരം അനശ്വര രാജൻ (നേര്) ഏറ്റുവാങ്ങി. മാസ്റ്റർ എന്റർടെയ്നർ ഡയറക്ടർ പുരസ്കാരം സത്യൻ അന്തിക്കാടിനു മോഹൻലാൽ സമ്മാനിച്ചു. എന്റർടെയ്ൻമെന്റ് ആക്ടർ പുരസ്കാരം ഉർവശിയും സ്വീകരിച്ചു. കഴിഞ്ഞ വർഷത്തെ മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിന്റെ പകിട്ടോടെയാണ് ഉർവശി പുരസ്കാരം ഏറ്റുവാങ്ങിയത്. എവർഗ്രീൻ എന്റർടെയ്നർ പുരസ്കാരം മലയാളത്തിന്റെ നിത്യഹരിത നായിക ഷീല നേടി.

ENGLISH SUMMARY:

Actor Shane Nigam says that he is proud to be a member of the star organization Amma