സോഷ്യല്‍ മീഡിയ വിമര്‍ശനങ്ങളോട് പ്രതികരിച്ച് നടി ഹണി റോസ്. ആരെങ്കിലും പറയുന്നതുകേട്ട് ടെന്‍ഷനടിച്ചും വിഷമിച്ചും ഇരുന്നാല്‍ ജീവിതം തന്നെ ബുദ്ധിമുട്ടാകും അതുകൊണ്ടുതന്നെ അതൊന്നും താന്‍ ശ്രദ്ധിക്കാറില്ലെന്നും താരം പറഞ്ഞു.
ഹണി റോസിന്‍റെ വാക്കുകള്‍
ഞാന്‍ ആവശ്യത്തിന് ബോള്‍ഡാണ്, അല്ലാതെ ആളുകളോട് അങ്ങനെ ദേഷ്യപ്പെടുകയൊന്നും ചെയ്യില്ല. എന്‍റെ മുഖം എപ്പോഴും ചിരിച്ചിട്ടാകും. അല്ലാതെയുള്ള നിമിഷങ്ങള്‍ വളരെ കുറവാണ്. എന്‍റെ ഒരു നല്ല സ്വഭാവമായി എനിക്ക് തന്നെ തോന്നുന്ന ഒരു കാര്യമാണിത്.
ഞാന്‍ ഇതുവരെ ചെയ്തതില്‍ നിന്ന് ഏറെ വ്യത്യസ്തമായ ഒരു കഥാപാത്രവും സിനിമയുമാണ് റേച്ചല്‍. അടുത്തമാസം സിനിമ തിയറ്ററുകളിലെത്തും. ഇറച്ചിവെട്ടുകാരിയായി സ്ത്രീകളെ കാണാറില്ല. വളരെ വിരളമാണ് ആ മേഖലയില്‍ സ്ത്രീകളെ കാണുന്നത്. അതിനുവേണ്ടി പ്രാക്ടീസ് ചെയ്തിരുന്നു. ആദ്യമേ ഈ കഥാപാത്രത്തിനായി അവരുടെ മനസിലുണ്ടായിരുന്നത് ഞാനായിരുന്നു. അതുകൊണ്ടുതന്നെ കഥ പൂര്‍ത്തിയാകുന്നതിന് മുന്‍പേ ഞാന്‍ സിനിമയുടെ ഭാഗമായി.
ആരെങ്കിലും പറയുന്നതുകേട്ട് ടെന്‍ഷനടിച്ചും വിഷമിച്ചും ഇരുന്നാല്‍ ജീവിതം തന്നെ ബുദ്ധിമുട്ടാകും. സമാധാനത്തോടെയും സന്തോഷത്തോടെയും ഇരിക്കാന്‍ പറ്റില്ല. അതുകൊണ്ടുതന്നെ അതിനൊന്നും പ്രതികരിക്കണ്ട ആവശ്യമില്ല.