പോണ്‍ സ്റ്റാര്‍ ആയിരുന്ന സോഫിയ ലിയോണിയുടെ ജീവനെടുത്തത് ലഹരി മരുന്നിന്‍റെ അമിത ഉപയോഗമെന്ന് റിപ്പോര്‍ട്ട്. അമിത അളവില്‍ ലഹരി മരുന്ന് ഉള്ളിലെത്തിയതിന് പിന്നാലെയാണ് ലിയോണി മരിച്ചതെന്നാണ് പൊലീസ് പറയുന്നത് . കഴിഞ്ഞ മാര്‍ച്ച് ഒന്നിനായിരിരുന്നു മെക്സികോയിലെ വസതിയില്‍ സോഫിയ ലിയോണിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
മരണത്തില്‍ ദുരൂഹതയുണ്ടെന്നായിരുന്നു പൊലീസിന്‍റെ അന്നത്തെ നിഗമനം. ലിയോണി കടുത്ത മദ്യാസക്തിയുള്ള വ്യക്തിയും നിരന്തരം ആത്മഹത്യാ പ്രവണത പുലര്‍ത്തുന്നയാളുമായിരുന്നുവെന്ന് സ്വകാര്യ ഡിറ്റക്ടീവ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് കുടുംബാംഗങ്ങളുടെ ആവശ്യപ്രകാരം കേസ് പൊലീസ് ഏറ്റെടുത്തത്. അതേസമയം ഏത് ലഹരി മരുന്നാണ് അമിതമായ അളവില്‍ ലിയോണിയുടെ ഉള്ളിലെത്തിയതെന്ന് പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.
സോഫിയയുടെ മരണ വിവരം ആളുകള്‍ അറിഞ്ഞത് ക്രൗഡ് ഫണ്ടിങ് പ്ലാറ്റ്ഫോമായ 'ഗോ ഫണ്ട് മീ'യില്‍ താരത്തിന്‍റെ രണ്ടാനച്ഛന്‍ ഇട്ട കുറിപ്പോടെയാണ്. സോഫിയ ഞങ്ങള്‍ക്കെല്ലാം പ്രിയങ്കരിയായിരുന്നുവെന്നും അവളുടെ അകാല നിര്യാണത്തില്‍ ദുഃഖാര്‍ത്തരാണെന്നും അദ്ദേഹം കുറിച്ചിരുന്നു. യാത്രകളെ ഏറെ പ്രിയപ്പെട്ടിരുന്ന സോഫിയയ്ക്ക് മൂന്ന് അരുമ നായ്ക്കള്‍ ഉണ്ടായിരുന്നുവെന്നും എപ്പോഴും സന്തോഷവതിയായിരുന്ന സോഫിയ മറ്റുള്ളവരിലും പുഞ്ചി നിറച്ചുവെന്നുമായിരുന്നു അദ്ദേഹം പങ്കുവച്ച കുറിപ്പിലുണ്ടായിരുന്നത്.
1997 ല്‍ മിയാമിയില്‍ ജനിച്ച സോഫിയ 18–ാം വയസിലാണ് പോണ്‍ ചലച്ചിത്രമേഖലയിലേക്ക് തിരിഞ്ഞത്. 10 ലക്ഷം ഡോളറായിരുന്നു താരത്തിന്‍റെ ശരാശരി വരുമാനം. 80ലേറെ പോണ്‍ ചിത്രങ്ങളിലും നിരവധി പരസ്യ ചിത്രങ്ങളിലും അവര്‍ അഭിനയിച്ചു.