എന്ത് പ്രശ്നമുണ്ടായാലും അമ്മ സംഘടന താരങ്ങള്‍ക്ക് ഒപ്പമുണ്ടെന്ന് സംവിധായകനും നടനുമായ ജോണി ആന്റണി. താന്‍ അമ്മയില്‍ അംഗമാകാന്‍ കാരണം ലാലേട്ടനും മമ്മൂക്കയടക്കമുള്ള താരങ്ങള്‍ക്ക് ഒപ്പം ഒന്നിച്ച് കൂടാനും അവര്‍ക്കൊപ്പം ഇത്തരം സ്റ്റേജ് ഷോകളില്‍ പങ്കെടുക്കാനുമാണെന്നും ജോണി ആന്റണി പറയുന്നു. വയനാട് ഉരുള്‍പൊട്ടലില്‍ ജനങ്ങള്‍ക്ക് കൈ താങ്ങാകാനാണ് അമ്മ സംഘടന ഷോ നടത്തുന്നതെന്നും എന്ത് ദുരന്തമുണ്ടായാലും അമ്മ ജനങ്ങള്‍ക്ക് ഒപ്പമാണെന്നും ജോണി ആന്റണി പറയുന്നു. സുരേഷ് ഗോപിയുടെ ഒറ്റക്കൊമ്പന് അടക്കമുള്ള ചിത്രങ്ങളാണ് ഇനി അഭിനയിക്കാന്‍ പോകുന്നതെന്നും ജോണി ആന്റണി പറയുന്നു.