സിനിമാ കോണ്‍ക്ലേവ് ബോര്‍ പരിപാടിയാണെന്നും അതിന് തന്നെക്കിട്ടില്ലെന്നും ‘അമ്മ’ എക്സിക്ക്യൂട്ടീവ് അംഗം ജോയ് മാത്യു. ഹേമ കമ്മിറ്റി നാലരക്കൊല്ലം ഇത് പൂഴ്ത്തിയത് എന്തിനെന്നറിയില്ല. സിനിമയില്‍ പവര്‍ ഗ്രൂപ്പുണ്ട്. എന്നെപ്പോലുള്ളവരെ ഒതുക്കാനായില്ല. ഒതുക്കിയ തിലകനെ തിരിച്ചുവിളിക്കേണ്ടിവന്നില്ലേയെന്നും ചോദ്യം. ഒറ്റപ്പെട്ട സംഭവങ്ങളെ പര്‍വതീകരിക്കേണ്ടതില്ല. ‘അമ്മ’ ഉടന്‍ യോഗം ചേരുമെന്നും അദ്ദേഹം മനോരമ ന്യൂസിനോട് പറഞ്ഞു.