മഴവില്‍ മനോരമയുടെ കുക്കറി ട്രാവലോഗ് പരിപാടിയായ അത്തം പത്തുരുചി കൊച്ചി എഡിഷന് ഇന്ന് തുടക്കം. വൈകിട്ട് ആറിന് ദർബാർ ഹാൾ ഗ്രൗണ്ടിലാണ് പരിപാടിക്ക് തുടക്കമാകുന്നത്. പാചകവും ഗാനവും നൃത്തവും ഒപ്പം പ്രേക്ഷകര്‍ക്ക് കൈനിറയെ സമ്മാനങ്ങളും നേടാം. ഗായിക സിത്താര, സിനിമ താരങ്ങളായ മിയ, അനു മോഹൻ എന്നിവരോടൊപ്പം ഷെഫ് സിജോ ചന്ദ്രനും പങ്കെടുക്കും. കേരളത്തിൽ ഉടനീളം അത്തം പത്തു രുചിയുടെ ഫുഡ് ട്രക്ക് സഞ്ചരിക്കുകയും വിനോദ പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്യും.