പരീക്ഷപ്പേടിയുള്ള ഏഴാംക്ലാസുകാരനായി ഇന്ദ്രന്‍സ്.  രജിസ്റ്റര്‍ നമ്പര്‍ 484309. പഠിക്കാന്‍ ഒരാഴ്ചത്തെ അവധിയേ കിട്ടിയുള്ളൂവെന്നും മലയാളമൊഴികെ ബാക്കി എല്ലാ വിഷയങ്ങളും പേടിയാണെന്നും നിഷ്ക്കളങ്കമായൊരു ചിരിയോടെ നടന്‍. ഇന്നലെയാണ് അട്ടക്കുളങ്ങര സ്കൂളില്‍ ഇന്ദ്രന്‍സ് ഏഴാംക്ലാസ് തുല്യതാപരീക്ഷ എഴുതാനെത്തിയത്. അല്‍പം പേടിയുണ്ടെന്നും നടന്റെ പ്രതികരണം. ഇതിലും വലിയ പരീക്ഷകള്‍ വിജയിച്ച ആളല്ലേ ഇതും വിജയിക്കുമെന്ന് ഒപ്പമുള്ളവരുടെ ആശ്വാസവാക്ക്.

ഹേമ കമ്മിറ്റി റിപ്പോർട്ടിനെക്കുറിച്ച് മാധ്യമങ്ങളോടു പ്രതികരിച്ച ശേഷമായിരുന്നു പഠന വിശേഷങ്ങൾ പങ്കുവച്ചത്.ചോദ്യക്കടലാസ് കയ്യിൽ കിട്ടിയപ്പോൾ ഗൗരവത്തോടെ ചോദ്യങ്ങൾ നോക്കിയ ഇന്ദ്രൻസിനോട് ‘വല്ലതും മനസ്സിലാകുന്നുണ്ടോ?’ എന്ന് പുറത്തു നിന്നൊരു ചോദ്യം. നിഷ്കളങ്കമായ ചമ്മൽ നിറഞ്ഞ ചിരിയോടെ ഇന്ദ്രൻസ് ചുറ്റുപാടും നോക്കിയതോടെ ക്ലാസ് മുറിയാകെ ചിരി നിറഞ്ഞു. പ്രാരാബ്ധങ്ങൾക്കിടെ പഠനം നാലാം ക്ലാസിൽ നിർത്തിയെന്നാണ് ഇന്ദ്രൻസിന്റെ ഓർമ. എന്നാൽ, അദ്ദേഹം ഏഴാം ക്ലാസു വരെ പോയിട്ടുണ്ടെന്നാണു സാക്ഷരതാ പ്രവർത്തകരുടെ കണ്ടെത്തൽ. പഠനം നിർത്തിയെങ്കിലും ഇന്ദ്രൻസ് വായനശീലം മുടക്കിയിരുന്നില്ല.

നാലാം ക്ലാസ് തുല്യത പരീക്ഷയിൽ വിജയിച്ച ശേഷമാണ് ഏഴാം ക്ലാസ് പരീക്ഷയ്ക്കെത്തിയത്. ഇന്നലെ മലയാളം, ഹിന്ദി, ഇംഗ്ലിഷ് പരീക്ഷകൾ കഴിഞ്ഞു. ഇന്ന് സാമൂഹിക ശാസ്ത്രം, അടിസ്ഥാന ശാസ്ത്രം, ഗണിതം പരീക്ഷകൾ നടക്കും. രണ്ടാഴ്ചയ്ക്കു ശേഷം ഫലം വരുമ്പോൾ വിജയിച്ചാൽ, ആഗ്രഹിച്ചതു പോലെ ഇന്ദ്രൻസ് പത്താം തരം തുല്യതാ പരീക്ഷയെഴുതും. മന്ത്രി വി.ശിവൻകുട്ടി സമൂഹമാധ്യമത്തിലൂടെ ഇന്ദ്രൻസിന് ആശംസ അറിയിച്ചു. പത്താം തരത്തിലേക്ക് എത്തുമ്പോൾ ഇന്ദ്രൻസിനെ സാക്ഷരതാ മിഷൻ ബ്രാൻഡ് അംബാസഡറാക്കാൻ ഒരുങ്ങുകയാണ് സാക്ഷരതാ മിഷൻ.

Actor Indran’s 7th grade exam:

Indrans as a 7th grader who is ready for exams. Register No. 484309. The actor with a innocent smile says that he has only got a week's leave to study and is afraid of all other subjects except Malayalam.