dulquer-salmaan-amal

TOPICS COVERED

പ്രിയതമക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ദുല്‍ഖര്‍ സല്‍മാന്‍. എല്ലാ പിറന്നാളിലേതുമെന്ന പോലെ ഒരുമിച്ചുള്ള ചിത്രങ്ങള്‍ക്കൊപ്പം മനോഹരമായ കുറിപ്പെഴുതിയാണ് ദുല്‍ഖര്‍ അമാലിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിരിക്കുന്നത്.

'ഏറ്റവും സന്തോഷമുള്ള ജന്മദിനം നേരുന്നു ആം. ഈ ജന്മദിന ചിത്രങ്ങളിൽ പോലും നിന്നെ തനിച്ചാക്കാൻ എനിക്ക് തോന്നുന്നില്ല. നമ്മുടെ ജീവിത വഴിയിലേക്കെത്തുന്ന എല്ലാ കാര്യങ്ങളിലും, എന്നത്തെയുംപോലെ അൽപ്പം വിഡ്ഢിത്തം സൂക്ഷിക്കാനും, പരസ്പരം ചേര്‍ന്ന് ചിരിക്കാനുമുള്ള വഴികൾ തെളിയണമെന്നു ഞാൻ പ്രാർത്ഥിക്കുന്നു. നിന്നെ ഞാൻ ഒരുപാടു സ്നേഹിക്കുന്നു,' താരം കുറിച്ചു. 

ലക്കി ഭാസ്​കര്‍ എന്ന തെലുങ്ക് ചിത്രമാണ് ദുല്‍ഖറിന്‍റേതായി ഉടന്‍ പുറത്തിറങ്ങുന്നത്. ഒക്​ടോബര്‍ 31നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. വെങ്കി അറ്റ്​ലീരി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മീനാക്ഷി ചൗധരിയാണ് നായികയാവുന്നത്. 

ENGLISH SUMMARY:

Dulquer Salmaan wishes his beloved Amala on her birthday