daniel-craig

ഫോട്ടോ: എപി

TOPICS COVERED

വെനീസ് ഫിലിം ഫെസ്റ്റിവല്ലില്‍ പ്രദര്‍ശിപ്പിച്ച ഡാനിയല്‍ ക്രെയ്ഗിന്റെ ക്യൂര്‍ സിനിമയ്ക്ക് നിര്‍ത്താതെ 9 മിനിറ്റ് കയ്യടിച്ചായിരുന്നു കാണികളുടെ പ്രതികരണം. സ്വവര്‍ഗാനുരാഗിയുടെ റോളിലാണ് ക്രെയ്ഗ് ക്യൂറിലെത്തുന്നത്. അതിശയിപ്പിക്കുന്ന പ്രതികരണം ക്വീറിന് ലഭിച്ചതിന് പിന്നാലെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കൗതുകം നിറച്ചൊരു ചോദ്യവും ക്രെയ്ഗിനെ തേടിയെത്തി. ജെയിംസ് ബോണ്ട് സ്വവര്‍ഗാനുരാഗിയായി എത്തുമോ?

daniel-craig-new

ഫോട്ടോ: എപി

ജെയിംസ് ബോണ്ടിനെ സ്വവര്‍ഗാനുരാഗിയായി ചിത്രീകരിക്കുമോ എന്ന ചോദ്യത്തില്‍ നിന്ന് പക്ഷെ ഡാനിയല്‍ ക്രെയ്ഗ് ചിരിച്ചുകൊണ്ട് ഒഴിഞ്ഞുമാറി. നമുക്ക് ഈ മുറിയില്‍ 'അഡല്‍റ്റ്സ്' ആയിരിക്കാം എന്നായിരുന്നു സംവിധായകന്‍ ലുകയുടെ മറുപടി. എന്താണ് ജെയിംസ് ബോണ്ട് ആഗ്രഹിക്കുന്നത് എന്ന് ആര്‍ക്കും ഒരിക്കലും മനസിലാക്കാന്‍ സാധിക്കില്ല. തന്റെ ദൗത്യം കൃത്യമായി നിര്‍വഹിക്കുക എന്നത് മാത്രമാണ് അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട കാര്യം, ക്യൂര്‍ സംവിധായകന്‍ ലുക പറയുന്നു. 

2006നും 2021നും ഇടയില്‍ ഇറങ്ങിയ അഞ്ച് സിനിമകളിലാണ് ബോണ്ടായി ക്രെയ്ഗ് എത്തിയത്. പിയേഴ്സ് ബ്രോസ്നറിന് ശേഷമായിരുന്നു ബോണ്ടായി ക്രെയ്ഗിന്റെ വരവ്. 2006ല്‍ കാസിനോ റോയലിലാണ് ക്രെയ്ഗ് ബോണ്ടായി ആദ്യം പ്രത്യക്ഷപ്പെടുന്നത്. 2021ന് ശേഷം ബോണ്ടായി ഇനി താന്‍ എത്തില്ലെന്ന തീരുമാനത്തിലേക്ക് ക്രെയ്ഗ് എത്തുകയായിരുന്നു. നോ ടൈം ടു ഡൈയിലൂടെയാണ് ജെയിംസ് ബോണ്ട് വേഷം ക്രെയ്ഗ് അഴിച്ചുവെച്ചത്. 

daniel-craig-3

ഫോട്ടോ: റോയിറ്റേഴ്സ്

ENGLISH SUMMARY:

Daniel Craig's film Cure, screened at the Venice Film Festival, was applauded non-stop for 9 minutes by the audience. Craig enters the Cure in the role of a homosexual.