salman-khan-latest-news

വാരിയെല്ലിന് പരുക്കേറ്റെന്ന് സ്ഥിരീകരിച്ച് ബോളിവുഡ് സൂപ്പർതാരം സൽമാൻ ഖാൻ. ഒരു സ്വകാര്യ ടെലിവിഷന്‍ ഷോയുടെ ചിത്രീകരണത്തിനായി മുംബൈയിലെത്തിയപ്പോഴാണ് താരം ഈക്കാര്യം വെളിപ്പെടുത്തിയത്.  ഇതിന്‍റെ വിഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്. 

ടെലിവിഷന്‍ ഷോയുടെ ചിത്രീകരണം കഴിഞ്ഞ് പുറത്തേയ്ക്കിറങ്ങിയ താരത്തെ മാധ്യമങ്ങള്‍ വളയുകയായിരുന്നു. അപ്പോഴാണ് സൂക്ഷിക്കണമെന്നും തനിക്ക്  വാരിയെല്ലിന് പരുക്കുണ്ടെന്ന് സൽമാൻ പറഞ്ഞത്. എങ്ങനെയാണ് പരുക്കേറ്റത് എന്ന കാര്യം വ്യക്തമല്ല. 

പരുക്ക് ഏറ്റിട്ടും തന്‍റെ ആരോഗ്യം പോലും വകവയ്ക്കാതെ ജോലിക്കെത്തിയ താരത്തിന്‍റെ ആത്മാര്‍ഥതയെ അഭിനന്ദിക്കുകയാണ് സോഷ്യല്‍മീഡിയ. എ.ആർ. മുരുകദോസ് സംവിധാനം ചെയ്യുന്ന സികന്ദർ ആണ് സൽമാന്‍ ഖാന്റേതായി അണിയറയിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം. രശ്മിക മന്ദാനയാണ് ചിത്രത്തില്‍ നായിക വേഷം കൈകാര്യം ചെയ്യുന്നത്.